അക്ഷയ് കുമാര്‍ ആര്‍എസ്എസില്‍? ചരിത്ര സിനിമയുമായി വിജയേന്ദ്ര പ്രസാദ്

ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദാണ് ആര്‍എസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക് സംഘ്) ജീവചരിത്രസംബന്ധിയായ സിനിമയെടുക്കുന്നത്. 
അക്ഷയ് കുമാര്‍ ആര്‍എസ്എസില്‍? ചരിത്ര സിനിമയുമായി വിജയേന്ദ്ര പ്രസാദ്

വിവിധ വേഷങ്ങളിലെത്തി ബോളിവുഡ് ആരാധകരെ ഇളക്കി മറിച്ച ആക്ഷന്‍ ഹീറോ അക്ഷയ്കുമാര്‍ വെള്ളിത്തിരയില്‍ ഇനി അടുത്ത പരീക്ഷണത്തിനൊരുങ്ങുന്നു. ആര്‍എസ്എസിന്റെ ചരിത്രം പറയുന്ന സിനിമയിലാണ് അക്ഷയ് കുമാര്‍ പുതുതായി അഭിനയിക്കുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദാണ് ആര്‍എസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക് സംഘ്) ജീവചരിത്രസംബന്ധിയായ സിനിമയെടുക്കുന്നത്. 

കെബി ഹെഡ്‌ഗെവാര്‍, മാധവ് ശശിദേവ് ഗോള്‍വാള്‍കര്‍ തുടങ്ങിയ ആര്‍എസ്എസ് പ്രമുഖരുടെയെല്ലാം ജീവിതം അടിസ്ഥാനമാക്കിയായിരിക്കും ചിത്രം നിര്‍മ്മിക്കുക. പ്രസ്ഥാനത്തിന്റെ സമര വിജയങ്ങളെക്കുറിച്ച് മനസിലാക്കാനായി പ്രസാധും സംഘവും കഴിഞ്ഞ ഏതാനും മാസങ്ങളായി ആര്‍എസ്എസിന്റെ പ്രധാന നേതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
നൂറ് കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാനവേഷമായിരിക്കും അക്ഷയ് കുമാര്‍ കൈകാര്യം ചെയ്യുന്നത്.

'ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോട് അക്ഷയ് കുമാര്‍ പോസിറ്റീവായാണ് പ്രതികരിച്ചത്. തെലുങ്ക്, കന്നട, മറാത്തി എന്നീ ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെടുന്ന ചിത്രത്തില്‍ മുഖ്യവേഷമായിരിക്കും അക്ഷയ് കൈകാര്യം ചെയ്യുക. മോഹന്‍ ഭഗവത് ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കളോട് സംസാരിച്ചാണ് പ്രസാദ് ഈ കഥ തയാറാക്കുന്നത്' ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ശിവസേന തലവന്‍ ബാല്‍താക്കറെയുടെ ജീവചരിത്ര സിനിമയ്ക്ക് സമാന്തരമായി വരുന്ന ഈ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പിന്തുണയുണ്ടാകും. ശിവസേനാ സ്ഥാപകന്‍ ബാല്‍താക്കറെയെ കുറിച്ചുള്ള ജീവചരിത്ര സിനിമയായ താക്കറെയില്‍ നായകനായി വേഷമിടുന്നത് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ്. അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2019ല്‍ താക്കറെയുടെ ജന്മവാര്‍ഷിക ദിനമായ ജനുവരി 23ന് റിലീസ് ചെയ്യാണ് ഉദ്ദേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com