പലപ്പോഴും ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കി നിര്‍ത്തുമായിരുന്നു: ഇന്ദ്രന്‍സ്

കല്യാണ വീടുകളിലൊക്കെ പോയാല്‍ ആരെങ്കിലും മറഞ്ഞ് നിന്ന് കൊടക്കമ്പി എന്ന് വിളിക്കുമ്പോള്‍ സങ്കടം തോന്നി
പലപ്പോഴും ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കി നിര്‍ത്തുമായിരുന്നു: ഇന്ദ്രന്‍സ്

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിനാണ് ലഭിച്ചത്. വളരെ മെലിഞ്ഞ രൂപവുമായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ആളായിരുന്നു. സിനിമയില്‍ തന്നെ ഇദ്ദേഹത്തിന്റെ തീരെ മെലിഞ്ഞ രൂപം ആളുകളെ ചിരിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെടുത്തിയ തമാശകളായിരുന്നു മിക്കതും. 

എന്നാല്‍, പലപ്പോഴും ഈ ബോഡി ഷെയിമിങ് താരത്തിനെ നൊമ്പരപ്പെടുത്തിയിരുന്നു. 'സിനിമകളിലും ചിലപ്പോഴൊക്കെ അവഗണന നേരിട്ടിട്ടുണ്ട്. എന്നെ കണ്ടാല്‍ ചിരിച്ച് പോവും എന്ന് പറഞ്ഞ് സീരിയസ് രംഗങ്ങളില്‍ നിന്നും ക്ലൈമാക്‌സില്‍ നിന്നും അകറ്റി നിര്‍ത്തുമ്പോള്‍ സങ്കടം തോന്നും'- ഇന്ദ്രന്‍സ് പറയുന്നു.

ഈ രൂപം കൊണ്ടാണ് വലിയ വലിയ താരങ്ങള്‍ നിറഞ്ഞു നിന്ന് സിനിമാ ലോകത്ത് തനിക്ക് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞത് എന്ന് ഇന്ദ്രന്‍സും പറയുന്നു. വലിയ വലിയ ആള്‍രൂപങ്ങള്‍ക്കിടയില്‍ ചെറിയ ശരീര രൂപവുമായി എത്തിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു. 

'കൊടക്കമ്പി, ഉണക്കക്കൊള്ളി, ഈര്‍ക്കിലി കൊമ്പ് അങ്ങനെ സിനിമയിലൂടെ ഒത്തിരി ചെല്ലപ്പേരുകളും വന്നു. ചിലപ്പോഴൊക്കെ അത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. കല്യാണ വീടുകളിലൊക്കെ പോയാല്‍ ആരെങ്കിലും മറഞ്ഞ് നിന്ന് കൊടക്കമ്പി എന്ന് വിളിക്കുമ്പോള്‍ സങ്കടം തോന്നി'- ഇന്ദ്രന്‍സ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com