'ബാഹുബലി'ക്ക് പിന്നാലെ 'കട്ടപ്പ'യും ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ

ഇതാദ്യമായാണ് ഒരു തമിഴ്‌നടൻ ലണ്ടൻ മ്യൂസിയത്തിൽ ഇടം നേടുന്നത്
'ബാഹുബലി'ക്ക് പിന്നാലെ 'കട്ടപ്പ'യും ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ

ലണ്ടൻ : ബാഹുബലിക്ക് പിന്നാലെ കട്ടപ്പയും ലണ്ടൻ തുസാഡ്സ് മെഴുകു മ്യൂസിയത്തിൽ. എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ, ബാഹുബലിയായി വേഷമിട്ട പ്രഭാസിന് പിന്നാലെ, സത്യരാജിന്റെ കട്ടപ്പയുടെ മെഴുകു പ്രതിമയും മ്യൂസിയത്തിൽ ഇടംപിടിച്ചു. ഇതാദ്യമായാണ് ഒരു തമിഴ്‌നടൻ ലണ്ടൻ മ്യൂസിയത്തിൽ ഇടം നേടുന്നത്. 

ബാഹുബലി സിനിമയിൽ നായകനോളം തുല്യപ്രാധാന്യമുള്ള വേഷമായിരുന്നു സത്യരാജിന്റെ കട്ടപ്പയ്ക്കും. ബാഹുബലിയുടെ വിശ്വസ്തനായ പടയാളിയായ സത്യരാജിന്റെ അഭിനയം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. നായകൻ പ്രഭാസിന്റെ മെഴുകുപ്രതിമയും മ്യൂസിയത്തിൽ ഇടംപിടിച്ചിരുന്നു. പ്രഭാസാണ് ഇത്തരത്തിൽ ആദരിക്കപ്പെട്ട ആദ്യ ദക്ഷിണേന്ത്യൻ താരം. 

വളരെ അഭിമാനകരമായ നിമിഷം എന്നായിരുന്നു കട്ടപ്പയുടെ മെഴുകു പ്രതിമ മ്യൂസിയത്തിൽ ഇടംപിടിച്ച വാർത്ത ഷെയർ ചെയ്തുകൊണ്ട് സത്യരാജിന്റെ മകൻ സിബിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിന് പിന്നാലെ തമിഴ് സിനിമാ രം​ഗത്തെ നിരവധി പ്രമുഖർ സത്യരാജിന് ആശംസയും അഭിനന്ദനവും അർപ്പിച്ച് രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com