'കാ...കത്രീനാ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'; ഷാരുഖിന്റെ പോസ്റ്റില്‍ അലിഞ്ഞ് സോഷ്യല്‍ മീഡിയ

കത്രീനയും ഷാരൂഖും സീറോ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്
'കാ...കത്രീനാ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'; ഷാരുഖിന്റെ പോസ്റ്റില്‍ അലിഞ്ഞ് സോഷ്യല്‍ മീഡിയ

കത്രീന കൈഫിനെക്കുറിച്ചുള്ള ഷാരുഖ് ഖാന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ്. കത്രീനയും ഷാരൂഖും സീറോ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകര്‍ക്കായി ഇരുവരും സെറ്റില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ചിത്രം തികച്ചും വ്യത്യസ്തമാണ്. 

കത്രീനയുടെ ചിത്രത്തിന് മുന്നില്‍ ഐസ്‌ക്രീമും പിടിച്ച് നില്‍ക്കുന്ന ഷാരുഖാനാണ് ചിത്രത്തിലുള്ളത്. അതിന് ഷാരുഖ് നല്‍കിയ ക്യാപ്ഷനാണ് വൈറലായിരിക്കുന്നത്. കത്രീന യഥാര്‍ത്ഥത്തില്‍ ഐസ്‌ക്രീം കഴിക്കാറില്ലെന്നും സിനിമയ്ക്ക് വേണ്ടി വളരെ അധികം പ്രയത്‌നിക്കുന്നുണ്ട് ഷാരുഖ് പറഞ്ഞു. കത്രീനയുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ഡര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ ലവ് യു കാ...കത്രീന എന്ന് പറഞ്ഞാണ് ഷാരുഖ് പോസ്റ്റ് നിര്‍ത്തിയത്. 

1993 ല്‍ പുറത്തിറങ്ങിയ ഷാരുഖ് ഖാന്‍ ചിത്രമാണ് ഡര്‍. ജൂഹി ചൗളയും സണ്ണി ഡിയോളുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ജൂഹി ചൗളയുടെ ഫോട്ടോയില്‍ ലിപ്സ്റ്റിക് തേക്കുന്ന ഒരു ദൃശ്യമുണ്ട്. ഇതിനോട് സാമ്യമുള്ള ചിത്രമാണ് ഷാരുഖ് പോസ്റ്റ് ചെയ്തിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com