മമ്മൂട്ടി തെലുങ്ക് രാഷ്ട്രീയത്തിലേക്കോ? ആന്ധ്ര മുഖ്യമന്ത്രിയുടെ വേഷത്തില്‍ താരം

ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ഡോ. വൈഎസ് രാജശേഖര റെഡ്ഡി(വൈഎസ്ആര്‍) യുടെ ജീവചരിത്രം പറയുന്ന ചിത്രത്തിന് 'യാത്ര' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
മമ്മൂട്ടി തെലുങ്ക് രാഷ്ട്രീയത്തിലേക്കോ? ആന്ധ്ര മുഖ്യമന്ത്രിയുടെ വേഷത്തില്‍ താരം

ണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നു. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ജീവചരിത്ര സിനിമയില്‍ നയന്‍താരയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് എന്ന കാര്യം സ്ഥീരികരിച്ചത് സംവിധായകന്‍ തന്നെയാണ്.

ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ഡോ. വൈഎസ് രാജശേഖര റെഡ്ഡി(വൈഎസ്ആര്‍) യുടെ ജീവചരിത്രം പറയുന്ന ചിത്രത്തിന് 'യാത്ര' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2019ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. 'ഈ വര്‍ഷം ജൂണിലേക്കാണ് മമ്മൂട്ടി കോള്‍ ഷീറ്റ് തന്നിരിക്കുന്നത്. അതിനു മുന്‍പ് പോസ്റ്റ്- പ്രൊഡക്ഷന്‍ ജോലികളെല്ലാം തീര്‍ക്കാനാണ് ഞങ്ങളുടെ പ്ലാന്‍. ആറ് മാസത്തിനുള്ളില്‍ ഷൂട്ടിങ് തീര്‍ത്ത് ഡിസംബറിലോ 2019 ജനുവരിയിലോ റിലീസ് ചെയ്യാനാണ് പ്ലാന്‍'- സംവിധായകന്‍ മാഹി വി രാഘവ് പറഞ്ഞു.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് യാത്ര എന്ന് പേരിട്ട ചിത്രത്തിലൂടെ പറയുന്നത്. എന്നിരുന്നാലും 2003ല്‍ വൈഎസ്ആര്‍ നടത്തിയ മൂന്നുമാസത്തെ പദയാത്രയായിക്കും പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലമായ സ്വഭാവവും നേതൃത്വ പാടവവും എല്ലാം എടുത്തു കാണിക്കുന്ന ചിത്രം കൂടിയായിരിക്കുമിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com