തലകീഴായി തൂങ്ങിക്കിടന്ന് ടൊവിനോ: കുപ്രസിദ്ധ പയ്യന്റെ ഷൂട്ടിങ് രംഗങ്ങള്‍ വൈറല്‍

ഇപ്പോള്‍ ടൊവിനോയുടെ ഷൂട്ടിങ്ങിനിടയ്ക്കുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
തലകീഴായി തൂങ്ങിക്കിടന്ന് ടൊവിനോ: കുപ്രസിദ്ധ പയ്യന്റെ ഷൂട്ടിങ് രംഗങ്ങള്‍ വൈറല്‍

ലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് പ്രേഷകരെ ത്രില്ലടിപ്പിക്കാന്‍
ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. മായാനദിയിലെ മാത്തനെ ആരാധകര്‍ക്കിതുവരെ മറക്കാനായിട്ടില്ല. അതിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇപ്പോള്‍ ടൊവിനോയുടെ ഷൂട്ടിങ്ങിനിടയ്ക്കുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

ക്രെയിനിന്റെ കൊളുത്തിലേക്ക് ചാടി പിടിമുറുക്കിയ ശേഷം അനായാസം തലകീഴായി മറിഞ്ഞ് നിലത്തേക്ക് സുരക്ഷിതമായി ലാന്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഡിസി ഫിലിംസ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ടൊവിനോയുടെ അസാധാരണ മെയ്‌വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 

നടനും സംവിധായകനുമായ മധുപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ അഭ്യാസ പ്രകടനം. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. മധുപാലിന്റെ ആദ്യത്തെ രണ്ട് ചിത്രങ്ങളും ദേശീയ, അന്താരാഷ്ട്ര തലത്തില്‍ ജനപ്രീതി നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com