ലൈംഗികപീഡനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല: ഐശ്വര്യ റായ്

സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും താന്‍ ഇതേക്കുറിച്ച് ഏറെബോധവതിയാണെന്നും ഐശ്വര്യ പറഞ്ഞു.
ലൈംഗികപീഡനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല: ഐശ്വര്യ റായ്

മീ ടൂ ക്യാമ്പയിനേക്കുറിച്ച് അഭിപ്രായ പ്രകടനവുമായി ഐശ്വര്യാ റായ്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മീ റ്റൂ കാമ്പയിനിനെക്കുറിച്ചും തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചും ഐശ്വര്യ സംസാരിച്ചത്. 

'ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ ലോകത്തിലെ ഏതെങ്കിലും ഒരു കോണില്‍ ഒതുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സിനിമയില്‍ മാത്രമല്ല ലോകത്തിലെ എല്ലാ തൊഴിലിടങ്ങളിലും ഇത്തരം ചൂഷണങ്ങള്‍ സംഭവിക്കുന്നുണ്ട്'- ഐശ്വര്യ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും താന്‍ ഇതേക്കുറിച്ച് ഏറെ ബോധവതിയാണെന്നും ഐശ്വര്യ പറഞ്ഞു. 'ആളുകള്‍ക്ക് സംവദിക്കാനുള്ള ഒരു നല്ല ഇടമാണ് സാമൂഹ്യ മാധ്യമങ്ങള്‍. പക്ഷേ വ്യക്തിസ്വാതന്ത്യത്തെ ചിലപ്പോള്‍ ഇത് ഹനിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ലോകം ഇന്ന് ചുരുങ്ങിപ്പോവുകയാണ്. ആര്‍ക്കും ആരെക്കുറിച്ചും അറിയാം. എന്തുവേണമെങ്കിലും പറയാം. സിനിമയിലെ സ്ത്രീകളെക്കുറിച്ച് വായ്‌തോരാതെ പലരും ഒരോന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ സിനിമ സ്ത്രീകള്‍ക്ക് വച്ച് നീട്ടുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ആരും ഒന്നും പറയാറില്ല' ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com