ആരും കൊതിക്കുന്ന ആ മനോഹര ബംഗ്ലാവിതാ..!!  കങ്കണയുടെ സ്വപ്‌ന ഭവനത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇക്കഴിഞ്ഞ പിറന്നാളടക്കം കങ്കണ ഈ വീട്ടില്‍ നിന്നാണ് ആഘോഷിച്ചതെങ്കിലും വീട് ആര്‍ക്കും പരിചയപ്പെടുത്തിയിരുന്നില്ല.
ആരും കൊതിക്കുന്ന ആ മനോഹര ബംഗ്ലാവിതാ..!!  കങ്കണയുടെ സ്വപ്‌ന ഭവനത്തിന്റെ ചിത്രങ്ങള്‍ കാണാം

രാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കങ്കണ റണാവത്തിന്റെ പുതിയ വീടിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ക്കും കാതോര്‍ത്തത്. മണാലിയില്‍ കങ്കണ റണാവത്ത് പുതിയ വീട് പണിതതു മുതല്‍ അത് എങ്ങനെ ആയിരിക്കും എന്നറിയാനുളള ആകാംക്ഷയിലായിരുന്നു ആരാധകര്‍. വീടിന്റെ ചിത്രം നേരത്തെ പുറത്തു വന്നുവെങ്കിലും അതിന്റെ കൂടുതല്‍ ചിത്രങ്ങളൊന്നും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ പിറന്നാളടക്കം കങ്കണ ഈ വീട്ടില്‍ നിന്നാണ് ആഘോഷിച്ചതെങ്കിലും വീട് ആര്‍ക്കും പരിചയപ്പെടുത്തിയിരുന്നില്ല. കാത്തിരിപ്പുകള്‍ക്ക് ശേഷം
ഒടുവിലിതാ മണാലിയിലെ കങ്കണയുടെ സ്വപ്‌ന ഭവനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ആര്‍ക്കിട്ടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യ എന്ന മാഗസിന് വേണ്ടിയാണ് കങ്കണ ആദ്യമായി തന്റെ ഭവനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അവസരം നല്‍കിയത്.

തന്റെ ജന്‍മദേശമായ മണാലിയില്‍ മഞ്ഞ് വീണു കിടക്കുന്ന മലയോരത്ത് പ്രകൃതിരമണീയമായ പശ്ചാത്തലത്തിലാണ് വീട് നിലനില്‍ക്കുന്നത്. ഒരു ബെഡ് റൂമുള്ള വീട് നിര്‍മിക്കാനായിരുന്നു ആദ്യം കങ്കണ പ്ലാന്‍ ചെയ്തതെങ്കിലും അത് വലിയൊരു ബംഗ്ലാവായി മാറുകയായിരുന്നു. കേട്ടറിഞ്ഞതിനേക്കാളും സുന്ദരവും വലിപ്പമേറിയതുമാണ് കങ്കണയുടെ വീട്.

ഡിസൈനര്‍ ശഹ്നാം ഗുപ്തയാണ് കങ്കണയുടെ പുതിയ ബംഗ്ലാവ് ഡിസൈന്‍ ചെയ്തത്. ഏകദേശം 30കോടിയാണ് ഇതിനായി ചിലവാക്കിയിട്ടുള്ളതെന്നായിരുന്നു നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. കങ്കണയുടെ ബോളിവുഡ് ചിത്രം ക്വീനിന്റെ വിജയത്തിന് ശേഷം 10 കോടി രൂപ നല്‍കിയാണ് കങ്കണ തന്റെ ജന്മസ്ഥലമായ മണാലിയില്‍ ഈ സ്ഥലം സ്വന്തമാക്കിയതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടുമൊരു 20കോടി രൂപ ചിലവാക്കുകയായിരുന്നു എന്നുമാണ് വിവരം. 

കഴിഞ്ഞ മാര്‍ച്ചിന് തന്റെ 31ാം പിറന്നാള്‍ കങ്കണ ആഘോഷിച്ചത് മണാലിയിലെ ഈ വീട്ടില്‍ വെച്ചായിരുന്നു. മറ്റുളള ബോളിവുഡ് നടിമാരില്‍നിന്നും വളരെ വ്യത്യസ്തമായിട്ടായിരുന്നു കങ്കണയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുന്നതിനു പകരം വൃക്ഷ തൈകള്‍ നട്ടാണ് ഇവര്‍ പിറന്നാള്‍ ആഘോഷിച്ചത്. മണാലിയിലെ വീടിനു സമീപം 31ാം ജന്‍മദിനത്തെ ഓര്‍മിപ്പിച്ച് 31 വൃക്ഷ തൈകള്‍ ആണ് കങ്കണ വച്ചുപിടിപ്പിച്ചത്. അന്ന് തൈ നടുന്നതിന്റെ ചിത്രങ്ങളും കങ്കണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com