യേശുദാസ് ഒന്നേയുള്ളൂ, ആ സത്യം അംഗീകരിക്കണം: പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി 

ദേശീയ ചലച്ചിത്ര പുരസ്‌കാര സ്വീകരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ യേശുദാസിനെ പിന്തുണച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍
യേശുദാസ് ഒന്നേയുള്ളൂ, ആ സത്യം അംഗീകരിക്കണം: പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി 

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര സ്വീകരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ യേശുദാസിനെ പിന്തുണച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്. യേശുദാസ് ഒന്നേയുള്ളൂ. ആ സത്യം അംഗീകരിക്കണം- ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

നാദബ്രഹ്മത്തിന്റെ പ്രതീകമാണ് അദ്ദേഹം. നമ്മുടെ കുട്ടികള്‍ സമൂഹമാധ്യമത്തിലൂടെ യേശുദാസിനെ കടന്നാക്രമിക്കുകയാണ്. അതു ശരിയല്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പുരസ്‌കാരം വിവേചനപരമായി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെ പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ജയരാജും, യേശുദാസും, നിഖില്‍ എസ് പ്രവീണും നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച സന്ദീപ് പാമ്പള്ളിയും മാത്രമാണ് പുരസ്‌കാരം സ്വീകരിച്ചത്. പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിക്കാത്ത യേശുദാസിനും ജയരാജിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. 

11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും സ്മൃതി ഇറാനി നിലപാട് മയപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ് പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com