കാസര്‍കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിവേചനപരമായി നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പുരസ്‌കാര ദാനവേദിയില്‍ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് സംസ്ഥാന പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയതായും അദ്ദേഹം പറഞ്ഞു.കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പുരസ്‌ക്കാരം സ്വീകരിക്കാന്‍ എത്തിയ ജേതാക്കളോട് രാഷ്ട്രപതി അവാര്‍ഡ് കൊടുക്കുമെന്നു പറഞ്ഞതിനു ശേഷം നല്‍കില്ലെന്നു മണിക്കൂറുകള്‍ക്ക് മുമ്പ് അറിയിച്ചതാണ് പുരസ്‌കാര ജേതാക്കള്‍ക്കു വിഷമുണ്ടാക്കിയത്. ആ വിഷമത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന നിലയിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്ദ്രന്‍സ് പറഞ്ഞു.
പുരസ്‌കാരം നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി വിവിധഭാഷകളിലായി അറുപത്തിയാറോളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങു ബഹിഷ്‌കരിച്ചു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും സ്മൃതി ഇറാനി നിലപാട് മയപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ് പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ