മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ; ഈ.മ.യൗ.വിനെക്കുറിച്ച് ബെന്യാമിന്‍

മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ; ഈ.മ.യൗ.വിനെക്കുറിച്ച് ബെന്യാമിന്‍
മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ; ഈ.മ.യൗ.വിനെക്കുറിച്ച് ബെന്യാമിന്‍


കേരളത്തിന്റെ മാജിക്കല്‍ റിയലിസം പ്രകടമാകുന്നത് പുതിയ സിനിമകളില്‍ ആണെന്നും അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ.മ.യൗ. എന്നും എഴുത്തുകാരന്‍ ബെന്യാമിന്‍. അന്തരിക്കാനും കാലം ചെയ്യാനും ചരമം പ്രാപിക്കാനും എന്തിനു മരിക്കാന്‍ പോലും യോഗ്യതയില്ലതെ വെറുതെ ചത്തു പോകുന്ന ഒരു മനുഷ്യജന്മത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ദിവസത്തെ കഥയാണ് ഈമയൗ എന്ന് ചിത്രത്തെ വിലിരുത്തിക്കൊണ്ടുള്ള കുറിപ്പില്‍ ബെന്യാമിന്‍ എഴുതി. അതില്‍ കേരളീയ ജീവിതത്തിന്റെ നോവും നൊമ്പരവും വീണു കിടപ്പുണ്ട്. അതുതന്നെയാണ് ഈ.മ. യൗ നെ ഒരു വ്യത്യസ്ത ചിത്രമാക്കി മാറ്റുന്നതും- ബെന്യാമിന്‍ പറയുന്നു.

ഈമയൗവിനെക്കുറിച്ച് ബെന്യാമിന്‍ എഴുതിയ കുറിപ്പ്: 

ലാറ്റിനമേരിക്കന്‍ എഴുത്തുകാരി മരിയ അമ്പാരോ എസ്‌കാന്‍ഡന്‍ ഒരിക്കല്‍ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത് അങ്ങ് ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല ഇവിടെ കേരളത്തിലുമുണ്ട് മാജിക്കല്‍ റിയലിസം എന്നാണ്. ആനയും കാളവണ്ടിയും പാമ്പാട്ടിയും മെര്‍സ്സിഡസ് കാറും ഒന്നിച്ചു പോകുന്ന വഴികള്‍ ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം ഒരു മാജിക്കല്‍ റിയലിസം തന്നെ പക്ഷേ അത് കഥയിലേക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയണം എന്നുമാത്രം എന്നും അവര്‍ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ ജീവിതത്തിന്റെ പച്ചയായ യാഥര്‍ത്ഥ്യങ്ങള്‍ അതുപോലെ എഴുതുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത് എന്ന് മാര്‍ക്കേസും പറഞ്ഞിട്ടുണ്ട്. 
കേരളത്തിന്റെ മാജിക്കല്‍ റിയലിസം ഒരളവുവരെ പ്രകടമാകുന്നത് പുതിയ സിനിമകളില്‍ ആണ്. യുവസംവിധായകര്‍ അതില്‍ കാട്ടുന്ന മികവ് പ്രശംസിക്കാതെ തരമില്ല. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ് ഈ.മ.യൗ. 
അന്തരിക്കാനും കാലം ചെയ്യാനും ചരമം പ്രാപിക്കാനും എന്തിനു മരിക്കാന്‍ പോലും യോഗ്യതയില്ലതെ വെറുതെ ചത്തു പോകുന്ന ഒരു മനുഷ്യജന്മത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ദിവസത്തെ കഥ. അത് സംഭവ്യമോ അസംഭവ്യമോ ആകാം. പക്ഷേ അതില്‍ കേരളീയ ജീവിതത്തിന്റെ നോവും നൊമ്പരവും വീണു കിടപ്പുണ്ട്. അതുതന്നെയാണ് ഈ.മ. യൗ നെ ഒരു വ്യത്യസ്ത ചിത്രമാക്കി മാറ്റുന്നതും. പി. എഫ്. മാത്യൂസും ലിജോ ജോസ് പല്ലിശ്ശേരിയും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും സിനിമയില്‍ ജീവിച്ച അഭിനേതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com