ചരിത്രത്തെ വളച്ചൊടിച്ചു; കമ്മാര സംഭവത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, സംവിധായകന്‍ രതീഷ് അമ്പാട്ട്, തിരക്കഥാകൃത്ത് മുരളി ഗോപി, നടന്‍ ദിലീപ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
ചരിത്രത്തെ വളച്ചൊടിച്ചു; കമ്മാര സംഭവത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി


രിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ദിലീപ് നായകനായെത്തിയ കമ്മാര സംഭവത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും സംസ്ഥാന ജനറല്‍ സെക്രട്ടറി റാം മോഹനുമാണ് സിനിമയ്‌ക്കെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെയും ദേശീയ നേതാക്കളെയും അപമാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥയെന്നും അതിനാല്‍ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം അടിയന്തിരമായി തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, സംവിധായകന്‍ രതീഷ് അമ്പാട്ട്, തിരക്കഥാകൃത്ത് മുരളി ഗോപി, നടന്‍ ദിലീപ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് നേരത്തെതന്നെ ചിത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നത് ശരിയായ സര്‍ഗാത്മക പ്രവര്‍ത്തിയല്ലെന്നാണ് അന്ന് പറഞ്ഞത്. 

ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ലെന്നും കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കൊടിയാണെന്നും ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന കമ്മാരസംഭവത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് ദിലീപ് എത്തിയത്. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ, നമിത പ്രമോദ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com