ചൈനയില്‍ കളി ഏശിയില്ല; നിറം മങ്ങി ബാഹുബലി 2; ബ്രഹ്മാണ്ഡചിത്രം ചൈനയെ ആകര്‍ഷിക്കാത്തതിന് കാരണം

ഇതിന് മുന്‍പ് ചൈനയില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങള്‍ ഇതിന് ഇരട്ടിയില്‍ അധികം നേടിയിരിക്കുമ്പോഴാണ് ഏറ്റവും കുറഞ്ഞ കളക്ഷനിലേക്ക് ഇന്ത്യയുടെ വിജയചിത്രം ചുരുങ്ങിയത്
ചൈനയില്‍ കളി ഏശിയില്ല; നിറം മങ്ങി ബാഹുബലി 2; ബ്രഹ്മാണ്ഡചിത്രം ചൈനയെ ആകര്‍ഷിക്കാത്തതിന് കാരണം

ന്ത്യയിലെ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമാണ് ബാഹുബലി 2; ദി കണ്‍ക്ലൂഷന്‍. ഈ പ്രതീക്ഷയിലാണ് ചിത്രം ചൈനയില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. എന്നാല്‍ ചൈനയില്‍ നിന്നു വരുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരാശപ്പെടുത്തുന്നതാണ്. ആദ്യത്തെ മൂന്ന് ദിനങ്ങളില്‍ ചൈനയില്‍ നിന്ന് 51.20 കോടി രൂപ മാത്രം നേടാനാണ് ചിത്രത്തിനായത്. ഇതിന് മുന്‍പ് ചൈനയില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങള്‍ ഇതിന് ഇരട്ടിയില്‍ അധികം നേടിയിരിക്കുമ്പോഴാണ് ഏറ്റവും കുറഞ്ഞ കളക്ഷനിലേക്ക് ഇന്ത്യയുടെ വിജയചിത്രം ചുരുങ്ങിയത്. 

അടുത്തിടെ ഇറങ്ങിയ ചില ഇന്ത്യന്‍ ചിത്രങ്ങള്‍ ആദ്യ മൂന്ന് നേടിയ കളക്ഷനുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതിലെ വ്യത്യാസം മനസിലാകും. അമീര്‍ ഖാന്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ 182 കോടി രൂപയാണ് ആദ്യ ദിവസം നേടിയത്. ഇര്‍ഫാന്‍ ഖാന്റെ ഹിന്ദി മീഡിയം 105 കോടിയും അമീര്‍ ഖാന്റെ ദംഗല്‍ 92 കോടിയും വാരി. റിലീസ് ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷം ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയ സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബജ്രംഗി ബായ്ജാന്‍ 56 കോടി രൂപയും സ്വന്തമാക്കി. എന്നാല്‍ ചൈനയില്‍ 7000 തീയെറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ബാഹുബലി വലിയ നിരാശതന്നെയാണ്. 

ചൈനയില്‍ ചിത്രം റീലീസ് ചെയ്യിക്കാന്‍ ചൈനീസ് വിതരണക്കാര്‍ ചെലവാക്കിയ പണം വീണ്ടെടുക്കാന്‍ 134.13 കോടി രൂപയെങ്കിലും നേടേണ്ടതുണ്ടെന്നാണ് ട്രേഡ് വെബ്‌സൈറ്റായ ബോക്‌സ് ഓഫീസ് ഇന്ത്യ പറയുന്നത്. ആദ്യ ദിവസങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കാതിരുന്നതിനാല്‍ ഇത് അത്ര എളുപ്പമല്ലെന്നാണ് അവരുടെ നിരീക്ഷണം. 

ഇമോഷണലും സാമൂഹിക പ്രസക്തിയുമുള്ള എല്ലാ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ചൈനയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ബാഹുബലി 2. അത് ഒരു ഇന്ത്യന്‍ ഇതിഹാസം ഫാന്റസിയില്‍ ചാലിച്ച് പറയുന്നതാണ് ഇത്. നല്ലതും ചീത്തയും തമ്മിലുള്ള യുദ്ധമാണ് ഇതിലുള്ളത്. എന്നാല്‍ ഇതൊന്നും ചൈനയിലെ ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ളതല്ല എന്നാണ് ട്രേഡ് മാഗസിന്‍ കംപ്ലീറ്റ് സിനിമ.യുടെ എഡിറ്റര്‍ അതുല്‍ മോഹന്‍ പറയുന്നത്. 

ഇന്ത്യയിലെ ജീവിതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളിലാണ് ചൈനയിലുള്ളവര്‍ താല്‍പ്പര്യപ്പെടുന്നത്. മികച്ച ഗ്രാഫിക്‌സിലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ക്കായി ഹോളിവുഡ് തെരഞ്ഞെടുക്കുന്നതാണ് മികച്ചതെന്നും വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ പ്രധാന മാര്‍ക്കറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ചൈന. ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ബജ്രംഗി ബായ്ജാന്‍ തുടങ്ങിയ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com