നടി നേഹ ധൂപിയയും നടന്‍ അങ്കിത് ബേദിയും വിവാഹിതരായി; ആരാധകര്‍ക്ക് ഇത് ബിഗ് സര്‍പ്രൈസ്

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് നേഹ വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്
നടി നേഹ ധൂപിയയും നടന്‍ അങ്കിത് ബേദിയും വിവാഹിതരായി; ആരാധകര്‍ക്ക് ഇത് ബിഗ് സര്‍പ്രൈസ്

ബോളിവുഡ് നടി നേഹ ധൂപിയ വിവാഹിതയായി. നടന്‍ അങ്കിത് ബേദിയെയാണ് താരം വിവാഹം കഴിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് നേഹ വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 

'ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം. ഇന്ന് എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചു.' എന്ന അടിക്കുറിപ്പോടെയാണ് നേഹ വിവാഹഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കിത് ബേദിയും ഇന്‍സ്റ്റഗ്രാമില്‍ വിവാഹചിത്രം പോസ്റ്റ് ചെയ്തു. 'ഉറ്റസുഹൃത്ത്... ഇപ്പോള്‍ ഭാര്യ' എന്ന അടിക്കുറിപ്പിലാണ് ആനന്ദിന്റെ പോസ്റ്റ്. 

സിഖ് മതാചാരപ്രകാരമാണ് വിവാഹം നടത്തിയതെന്നാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാക്കുന്നത്. ഇരുവരും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ വിവാഹ വാര്‍ത്ത ആരാധകര്‍ക്കുള്ള സര്‍പ്രൈസാണ്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റു ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com