'ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളം ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റടിക്കാന്‍'

ആഭാസം സിനിമയുടെ സെറ്റിലുണ്ടായ ഒരു കാഴ്ചയിലൂടെ ഇന്ദ്രന്‍സിനെ വിവരിക്കുകയാണ് ആര്‍ട്ട് ഡയറക്റ്ററായ സുധീഷ് ലാവണ്യ
'ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളം ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റടിക്കാന്‍'

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാര രംഗത്തുനിന്നെത്തിയ ഇന്ദ്രന്‍സ് ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. കോമഡി താരമായി ഒതുങ്ങിനിന്നിടത്തുനിന്ന് അഭിനയ സാധ്യതയുള്ള ശക്തമായ വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ് അദ്ദേഹം. ഇന്ദ്രന്‍സ് എന്ന പച്ച മനുഷ്യനെക്കുറിച്ച് മുന്‍പും പലരും പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ആഭാസം സിനിമയുടെ സെറ്റിലുണ്ടായ ഒരു കാഴ്ചയിലൂടെ ഇന്ദ്രന്‍സിനെ വിവരിക്കുകയാണ് ആര്‍ട്ട് ഡയറക്റ്ററായ സുധീഷ് ലാവണ്യ. ഒരു കയറില്‍ തൂങ്ങിനിന്നുകൊണ്ട് പെയിന്റ് അടിക്കുന്ന ഇന്ദ്രന്‍സിന്റെ ചിത്രങ്ങളോട് കൂടിയാണ് സുധീഷിന്റെ പോസ്റ്റ്. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യനാണ് ഇന്ദ്രന്‍സെന്നാണ് സുധീഷ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. 

സുധീഷ് ലാവണ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആഭാസ ഡയറി.

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി. നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു, മുഖമൊക്കെ വരണ്ട്, കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ... 'അണ്ണാ ഇന്ന് നല്ല ഗംഭീര വര്‍ക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറില്‍ നിര്‍ത്തിയേക്കുവായിരുന്നു...'

ഇതാണ് ഇന്ദ്രന്‍സേട്ടന്‍. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യന്‍. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രന്‍സ്.
ആഭാസത്തില്‍. ഇന്ദ്രന്‍സ് മലയാളി പെയിന്റര്‍ .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com