സോണി പിക്‌ചേഴ്‌സിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്റെയും സംയുക്ത കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'നയന്‍'ന്റെ പ്രമോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തിലും ഹിമാലയത്തിലുമായി ചിത്രീകരിച്ച് ചിത്രം ഒരു സയന്റിഫിക് ഫിക്ഷന്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പൃഥ്വി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ജാനൂസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലും ഹിമാലയത്തിലുമായാണ് ചിത്രീകരിക്കുന്നത്. ഒരു ശാസ്ത്രഞ്ജനായാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക. രണ്ട് നായികമാരുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.
ഷാന്‍ റഹ്മാനാണ് സംഗീതം. പൃഥ്വിയുടെ ഭാര്യ സുപ്രിയയും നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയാണ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം, റഹ്മാനൊപ്പം രണം എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍ സഹകരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ