പ്രിയങ്കയുടെ ക്വാന്റിക്കോ സീരീസ് നിര്‍ത്തി; വരുന്നത് കാല്‍ പെന്‍ ചിത്രം 

പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ക്വാന്റിക്കോ അവസാനിപ്പിക്കുന്നു
പ്രിയങ്കയുടെ ക്വാന്റിക്കോ സീരീസ് നിര്‍ത്തി; വരുന്നത് കാല്‍ പെന്‍ ചിത്രം 

പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ക്വാന്റിക്കോ അവസാനിപ്പിക്കുന്നു. ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ പല ടിവി ഷോകളും ഒഴിവാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതാണ്  ക്വാന്റിക്കോ സീരീസ് അവസാനിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ ഷോ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും താരം പങ്കുവച്ചിട്ടില്ല. 

നടന്‍ കാല്‍ പെന്‍ ഒന്നിച്ചൊരു ചിത്രം ചെയ്യാമെന്ന് ട്വിറ്ററിലൂടെ പ്രിയങ്കയോട് ചോദിച്ചപ്പോള്‍ പ്രിയങ്ക അനുകൂലമായി പ്രതികരിച്ചത് താരം അടുത്തതായി കാല്‍ പെന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ക്ക് ശക്തിപകരുന്നുണ്ട്. അലക്‌സ് പാരിഷ് എന്ന കഥാപാത്രമായാണ് ക്വാന്റിക്കോ സീരീസില്‍ പ്രിയങ്ക അഭിനയിച്ചിരുന്നത്. പ്രിയങ്കയ്ക്ക് പുറമെ നിരവധി ഹോളിവുഡ് താരങ്ങളും ക്വാന്റിക്കോയുടെ ഭാഗമായിരുന്നു. 

എ കിഡ് ലൈക്ക് ജേക്ക് ആന്‍ഡ് ഇസിന്റ് ഇറ്റ് റൊമാന്റിക്? എന്ന ഹോളിവുഡ് ചിത്രമാണ് ഇനി പ്രിയങ്കയുടേതായി പുറത്തിറങ്ങാനുള്ളത്. ഇതിനിടയില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സല്‍മാന്‍ നായകനാകുന്ന അലി അബ്ബാസ് ചിത്രമാണ് പ്രിയങ്ക ഹിന്ദിയില്‍ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com