ശ്രീശാന്തിനെ പൊലീസ് സ്റ്റേഷനില്‍ വച്ചു മര്‍ദിച്ചു, ശ്രീ റെഡ്ഢിക്കെതിരെ കേസ്

ശ്രീശാന്തിനെ പൊലീസ് സ്റ്റേഷനില്‍ വച്ചു മര്‍ദിച്ചു, ശ്രീ റെഡ്ഢിക്കെതിരെ കേസ്
ശ്രീശാന്തിനെ പൊലീസ് സ്റ്റേഷനില്‍ വച്ചു മര്‍ദിച്ചു, ശ്രീ റെഡ്ഢിക്കെതിരെ കേസ്

ഹൈദരാബാദ്: കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലൂടെ തെലുഗു സിനിമയെ പിടിച്ചുകുലുക്കിയ നടി ശ്രീ റെഡ്ഡി പൊലീസ് സ്റ്റേഷനില്‍ വച്ച് യുവന നടനെ മര്‍ദിച്ചന്ന് കേസ്. യുവ നടന്‍ ശ്രീശാന്ത് റെഡ്ഡിയെ മര്‍ദിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബഞ്ചാര ഹില്‍സ് പൊലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ശ്രീശാന്ത് ബലാത്സംഗം ചെയ്തു എന്നാരോപിച്ച് തെലുഗു സിനിമയിലെ ഒരു ജൂനിയര്‍ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീ റെഡ്ഡിയുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ പൊലീസ് ശ്രീശാന്തിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയപ്പോള്‍ മര്‍ദിച്ചെന്നാണ് പരാതി. 

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ശ്രീ റെഡ്ഡിയും സംഘവും ശ്രീശാന്തിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പൊലീസിനെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തിയതിനും ശ്രീ റെഡ്ഡിക്കെതിരെ കേസുണ്ട്. 

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് യുവതി ശ്രീശാന്തിനെതിരേ നല്‍കിയ പരാതിയില്‍ പറയുന്നത്. 

സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, നടന്‍ നാനി, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com