'മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണ്'; ജിം സാര്‍ഭിന്റെ തമാശയും കങ്കണയുടെ ചിരിയും വിവാദത്തില്‍

സല്‍മാനെ വിമര്‍ശിച്ച താരം ഇന്ന് ജമ്മിന് കൈ അടിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ആരാധകരുടെ വിമര്‍ശനം
'മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണ്'; ജിം സാര്‍ഭിന്റെ തമാശയും കങ്കണയുടെ ചിരിയും വിവാദത്തില്‍

ബോളിവുഡ് നടന്‍ ജിം സാര്‍ഭിന്റെ ബലാത്സംഗത്തെക്കുറിച്ചുള്ള തമാശയില്‍ ആര്‍ത്തു ചിരിച്ച് കങ്കണ റണൗത്ത് വിവാദത്തില്‍. കാന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ വെച്ചാണ് ബലാത്സംഗ പരാമര്‍ശം നടത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 

'മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണ്, അപ്പോള്‍ പഞ്ചാബി പറഞ്ഞു, എനിക്കും അങ്ങനെയാണ്, അതൊരു ഓപ്ഷനാണെന്ന് എനിക്ക് തോന്നുന്നില്ല.' എന്നാണ് ജിം പറഞ്ഞത്. ഇത് കേട്ടതോടെ അടുത്തു നില്‍ക്കുന്ന കങ്കണ പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ചുറ്റും കൂടി നില്‍ക്കുന്നവര്‍ ചിരിക്കുന്നതും കൈ അടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലായതോടെ ഇരുവരേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പ്രത്യേകിച്ച് കങ്കണയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബോളിവുഡിന്റെ ഫെമിനിസ്റ്റ് മുഖമായി കണക്കാക്കുന്ന കങ്കണ തന്നെ ബലാത്സംഗത്തെ തമാശവല്‍ക്കരിക്കുന്നത് കേട്ട് ചിരിച്ചത് ശരിയായില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

എന്നാല്‍ ഒരു നാടകത്തിലെ ഭാഗം താന്‍ അഭിനയിച്ച് കാണിക്കുകയായിരുന്നെന്നും തന്റെ പരാമര്‍ശത്തെ മറ്റൊരു രീതിയില്‍ ഉപയോഗിച്ചത് ശരിയായില്ലെന്നുമാണ് ജിം പറയുന്നത്. ലൈംഗിക അതിക്രമങ്ങളെ താന്‍ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇത്തരത്തില്‍ നടന്‍ സല്‍മാന്‍ ഖാന്‍ നടത്തിയ ബലാത്സംഗ പരാമര്‍ശത്തെ കങ്കണ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്ന് സല്‍മാനെ വിമര്‍ശിച്ച താരം ഇന്ന് ജമ്മിന് കൈ അടിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ആരാധകരുടെ വിമര്‍ശനം. സുല്‍ത്താന്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സല്‍മാന്റെ വിവാദ പരാമര്‍ശം. ഗുസ്തി കഴിഞ്ഞ് റിങ്ങില്‍ നിന്ന് പുറത്തു വന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയായിരുന്നു തന്റെ അവസ്ഥ എന്നാണ് സല്‍മാന്‍ പറഞ്ഞത്. ഇതിനെ രൂക്ഷമായ ഭാഷയിലാണ് കങ്കണ വിമര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com