ഈ യുദ്ധത്തില്‍ ആര്‍ക്കായിരിക്കും ജയം..? ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നീരാളിയുടെ ട്രെയിലര്‍

ന്തം ചിത്രമായ നീരാളിയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തു വിട്ടാണ് താരം ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. 
ഈ യുദ്ധത്തില്‍ ആര്‍ക്കായിരിക്കും ജയം..? ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നീരാളിയുടെ ട്രെയിലര്‍

ന്‍മദിനത്തില്‍ സാധാരണ സമ്മാനം കൈപ്പറ്റുകയാണ് പതിവ്. എന്നാല്‍ ഇവിടെ ആരാധകര്‍ക്ക് ഒരു സൂപ്പര്‍ സമ്മാനവുമായി വന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. സ്വന്തം ചിത്രമായ നീരാളിയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തു വിട്ടാണ് താരം ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. 

ഉദ്യോഗഭരിതമായ മുഹൂര്‍ത്തങ്ങളോടെ ആളുകളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ട്രെയിലര്‍ ആരാധകരെ തിയേറ്ററുകളിലേക്ക് ഓടിപ്പിക്കും. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ട്രെയിലറിലും നിഗൂഢതകള്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്തു വിട്ടിരിക്കുന്നത്.

മുപ്പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്ദുവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ മുംബൈയിലെ ഒരു ഫോട്ടോഗ്രാഫറായാണ് സിനിമയിലെത്തുന്നത്. നവാഗതനായ സാജു തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. 

സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജോയ് വര്‍മ്മയാണ്. സുരാജ് വെഞ്ഞാറമൂട്, പ്രകാശ് രാജ്, ദിലീഷ് പോത്തന്‍, പാര്‍വതി നായര്‍, നാസര്‍, സായി കുമാര്‍, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതം സ്റ്റീഫന്‍ ദേവസ്സിയാണ്. ഗാനരചന റഫീഖ് അഹമ്മദും, സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com