ഒരു അഡാറ് കല്യാണവുമായി ഒമര്‍ ലുലു വരുന്നു: ഹാപ്പി വെഡിങ് 2

ഇതൊരിക്കലും ഹാപ്പി വെഡിങ്ങിന്റെ തുടര്‍ച്ച ആകില്ലെന്ന് ഒമര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു അഡാറ് കല്യാണവുമായി ഒമര്‍ ലുലു വരുന്നു: ഹാപ്പി വെഡിങ് 2

സൂപ്പര്‍താരങ്ങളൊന്നുമില്ലാതെ തീയേറ്ററുകളിലെത്തി വിജയം കണ്ട ചിത്രങ്ങള്‍ വളരെ കുറവാണ്. അത്തരത്തിലുള്ള ഒരു ചിത്രമായിരുന്നു ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡിങ്. ഒരു റൊമാന്റിക് കോമഡി ചിത്രമെന്ന് വേണമെങ്കില്‍ ചിത്രത്തെ വിളിക്കാം. സൈജു വില്‍സണ്‍, ഷറഫുദീന്‍, സൗബിന്‍ ഷാഹിര്‍, സുധി കൊപ്പ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. എന്നാല്‍ ഇതൊരിക്കലും ഹാപ്പി വെഡിങ്ങിന്റെ തുടര്‍ച്ച ആകില്ലെന്ന് ഒമര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 

രണ്ട് ഘട്ടങ്ങളായാണ് ഒമര്‍ ഹാപ്പി വെഡിങ്ങിന്റെ ആദ്യ ഭാഗത്തിലെ കഥ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് യുവാക്കളുടെ കാംപസ് ജീവിതവും അതു കഴിഞ്ഞുള്ള കാലഘട്ടവുമാണ് രസകരമായി അവതരിപ്പിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ കാംപസ് പശ്ചാത്തലത്തില്‍ പ്രണയവും കോമഡിയും ഇടകലര്‍ത്തി അവതരിപ്പിച്ചു. ചിത്രത്തില്‍ സൗബില്‍ ഒരു വിവാഹ ബ്രോക്കറുടെ വേഷത്തിലാണ് എത്തിയത്. വിവാഹത്തെ കച്ചവടവല്‍ക്കരിക്കുന്നതിനെ കുറിച്ചും അതിന് പിന്നിലെ വ്യാവസായിക താല്‍പര്യത്തെ കുറിച്ചും ചിത്രം നേരിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം ഹാപ്പി വെഡിങ്, ചുങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ ഒമര്‍ ലുലു ലൈംഗികത ഒളിഞ്ഞിരിക്കുന്ന തമാശകള്‍ കൊണ്ടു വരുന്നു എന്നുള്ളത് ഏറെ വിമര്‍ശിക്കപ്പെട്ട കാര്യമായിരുന്നു. പക്ഷേ, സംവിധായകന്റെ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ ഓളങ്ങള്‍ ഉണ്ടാക്കിയാണ് പിന്‍വാങ്ങിയത്. ഒമറിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഒരു അഡാര്‍ ലൗ'. ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയപ്പോഴേക്കും അതിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തയായി മാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com