സഹോ: പ്രഭാസ് ചിത്രത്തിലെ ഒരൊറ്റ സീനിനു വേണ്ടി തകര്‍ത്തത് 37 കാറുകളും 5 ട്രക്കുകളും 

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ചിലവിടുന്നത് 90കോടിയോളം രൂപ
സഹോ: പ്രഭാസ് ചിത്രത്തിലെ ഒരൊറ്റ സീനിനു വേണ്ടി തകര്‍ത്തത് 37 കാറുകളും 5 ട്രക്കുകളും 

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ചിലവിടുന്നത് 90കോടിയോളം രൂപ. മൂന്നാഴ്ചയായി യുഎഇയില്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്‌സിന്റെ നിയന്ത്രണത്തിലാണ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. 

രണ്ടുവര്‍ഷം മുന്‍പ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെകുറിച്ച് കെന്നി ബേറ്റ്‌സുമായി സംസാരിച്ചിരുന്നെന്നും അബുദാബി സന്ദര്‍ശിക്കുന്നതിനിടയിലാണ് കെന്നി ഈ ലോക്കേഷന്‍ കണ്ടതെന്നും പ്രഭാസ് കഴിഞ്ഞ ദിവസം യുഎഇ മാധ്യമങ്ങളുമായി നടത്തിയ കൂടികാഴ്ചയില്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ 90ശതമാനം ആക്ഷന്‍ സീനുകളും യഥാര്‍ത്ഥമാണെന്നും രംഗങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥ കാറുകള്‍ തന്നെ ഉപയോഗിക്കണമെന്ന് കെന്നിക്ക് നിര്‍ബന്ധമായിരുന്നെന്നും പ്രഭാസ് പറഞ്ഞിരുന്നു. 

'കാറുകള്‍ പറക്കുമ്പോഴും അത് കൃത്രിമ കാര്‍ ഉപയോഗപ്പെടുത്തിയാകരുത് ചിത്രീകരിക്കുന്നതെന്ന് കെന്നിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗത്തിനു വേണ്ടി 27 കാറുകളും അഞ്ച് ട്രക്കുകളും തകര്‍ത്തിട്ടുണ്ട്', പ്രഭാസ് പറഞ്ഞു. യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കന്ന രീതിയില്‍ സിജി പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിക്കുന്നതിന് പകരം എല്ലാം യഥാര്‍ത്ഥത്തില്‍തന്നെ ചിത്രീകരിക്കണമെന്നായിരുന്നു തങ്ങള്‍ക്കെന്നും സാധാരണയായി 70ശതമാനം സിജിയും 30ശതമാനം യഥാര്‍ത്ഥ രംഗങ്ങളും എന്ന നിലയിലാണ് ചെയ്തിരുന്നതെങ്കില്‍ സഹോയില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ രംഗങ്ങളായിരുന്നെന്നും പ്രഭാസ് പറഞ്ഞു. ഇതുവരെ കാണാത്ത ഒരു അനുഭവമായിരിക്കും ഇത് സമ്മാനിക്കുകയെന്നും താരം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ചിത്രത്തിനായി തങ്ങള്‍ 27 അല്ല 37 കാറുകള്‍ തകര്‍ത്തെന്ന വെളിപ്പെടുത്തലുമായി അടുത്തിടെ സഹോയുടെ നിര്‍മാതാവ് രംഗത്തെത്തിയിരുന്നു. 250ലധികം ആളുകള്‍ ചേര്‍ന്ന് 50ദിവസം കൊണ്ട് ചിത്രീകരിക്കുന്ന സഹോ അബുദാബിയില്‍ നിര്‍മിക്കപ്പെടുന്ന രണ്ടാമത്തെ വലിയ ഇന്ത്യന്‍ ചിത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com