കറുത്തവരെ തഴയുന്ന കാസ്റ്റിങ് കോള്‍: ഫ്രൈഡേ ഫിലിംസ് വിവാദത്തില്‍

സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തിന്റെയും സവര്‍ണ്ണതയുടേയും പ്രതിഫലനമാണ് ഈ പോസ്റ്റില്‍ കാണുന്നതെന്നാണ് ആളുകള്‍ പറയുന്നത്.
കറുത്തവരെ തഴയുന്ന കാസ്റ്റിങ് കോള്‍: ഫ്രൈഡേ ഫിലിംസ് വിവാദത്തില്‍

വെളുത്തു മെലിഞ്ഞ സുന്ദരന്‍മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തിലേക്ക് നായകനെത്തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റ്. ഈ 'വെളുത്ത നായകന്‍' പരാമര്‍ശം സമൂഹമാധ്യമത്തില്‍ ഒന്നടങ്കം വിമര്‍ശിക്കപ്പെടുകയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തിന്റെയും സവര്‍ണ്ണതയുടേയും പ്രതിഫലനമാണ് ഈ പോസ്റ്റില്‍ കാണുന്നതെന്നാണ് ആളുകള്‍ പറയുന്നത്.

ചിത്രത്തിലേക്ക് വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്നും ചിത്രങ്ങളും മറ്റു വിവരങ്ങളും അയക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്. ഇത്രയും വിവേചനപരമായ പോസ്റ്റ് ഇട്ടതിന് വിജയ് ബാബുവിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്.

നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്‍. നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com