അതിലൊന്നും പോയി ചാടരുത്: പ്രവീണക്ക് മമ്മൂട്ടി നല്‍കിയ ഉപദേശം വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ക്കുന്നു

ആ ഉപദേശം അന്ന് കേട്ടതുകൊണ്ടാണ് തനിക്ക് ഇപ്പോള്‍ നല്ല വേഷങ്ങള്‍ ചെയ്ത് ഇങ്ങനെ നില്‍ക്കാന്‍ പറ്റിയതെന്നും താരം പറയുന്നു.
അതിലൊന്നും പോയി ചാടരുത്: പ്രവീണക്ക് മമ്മൂട്ടി നല്‍കിയ ഉപദേശം വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ക്കുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി തനിക്ക് നല്‍കിയ ഉപദേശങ്ങളെക്കുറിച്ച് പ്രവീണ വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ക്കുകയാണ്. ആ ഉപദേശം അന്ന് കേട്ടതുകൊണ്ടാണ് തനിക്ക് ഇപ്പോള്‍ നല്ല വേഷങ്ങള്‍ ചെയ്ത് ഇങ്ങനെ നില്‍ക്കാന്‍ പറ്റിയതെന്നും താരം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. 

കരിയറിന്റെ തുടക്കകാലത്ത് നല്ല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതെക്കെ സെലക്ടീവ് ആയിരുന്നു. ആദ്യം നല്ല നാല് സിനിമകളാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നെ നല്ല സിനിമകളായിരിക്കും നമ്മളെ തേടി എത്തുന്നത്. എല്ലാവരുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണെന്ന് പ്രവീണ പറയുന്നു. എന്നാല്‍ ആദ്യം നമ്മള്‍ തിരഞ്ഞെടുക്കുന്നത് തെറ്റാണെങ്കില്‍ ജീവിതത്തില്‍ മുഴുവനും അത് തന്നെയായിരിക്കും സംഭവിക്കുന്നത്. ഇക്കാര്യം എനിക്ക് പറഞ്ഞ് തന്നത് മമ്മൂട്ടിയാണെന്നാണ് പ്രവീണ പറയുന്നത്.

മമ്മൂട്ടി തന്നെ ഉപദേശിക്കാനുണ്ടായ സാഹചര്യവും പ്രവീണ വ്യക്തമാക്കുന്നുണ്ട്. പ്രവീണയുടെ രണ്ടാമത്തെ സിനിമയായിരുന്ന ഏഴുപുന്ന തരകന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചുണ്ടായ ഒരനുഭവമാണ് താരം നമ്മോട് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീര്‍ന്ന് അച്ഛനൊപ്പം എറണാകുളത്തെ ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ എനിക്കൊരു കോള്‍ വന്നു. അച്ഛനായിരുന്നു സംസാരിച്ചിരുന്നത്. പ്രവീണയോട് സംസാരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

പ്രവീണയോട് സംസാരിക്കണം, കാണണം, ഒരു കഥപറയാനുണ്ട് എന്നും പറഞ്ഞുകൊണ്ടായിരുന്നു ഫോണ്‍കോള്‍ വന്നത്. അച്ഛന്‍ എന്നോട് പറഞ്ഞാല്‍ മതി ഞാന്‍ പ്രവീണയോട് പറയാമെന്ന് പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചിരുന്നില്ല. അന്ന് വെറും പതിനെട്ട് വയസ് മാത്രമായിരുന്നു തനിക്കുള്ളത്. അതിനാല്‍ അച്ഛനായിരുന്നു കഥ കേട്ടിരുന്നത്. എന്നാല്‍ പ്രവീണയോട് സംസാരിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചതോടെ അച്ഛനും ദേഷ്യം പിടിച്ചു. ഈ സിനിമ ചെയ്യുന്നില്ലെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇതുവരെ ഒന്ന് കാണാതെ എന്തിനാണ് വേണ്ടെന്ന് വെച്ചതെന്ന ചോദിച്ചപ്പോള്‍ നിങ്ങളുടെ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല. അതിനാല്‍ സിനിമ വേണ്ടെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. രണ്ട് മൂന്ന് സിനിമ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു അത്.

എന്നാല്‍ ഇത് പ്രവീണക്ക് നല്ല സങ്കടമുണ്ടാക്കി. അടുത്ത ദിവസം സൈറ്റില്‍ മൂഡോഫ് ആയി ഇരിക്കുന്ന മമ്മൂട്ടി അടുത്ത് വന്ന് കാര്യം ചോദിച്ചു. എന്നിട്ട് മമ്മൂട്ടിയുടെ തന്നെ ഫോണില്‍ നിന്നും അയാളെ വിളിച്ചു. പ്രവീണ എന്ന പുതിയ പെണ്‍കുട്ടി വന്നിട്ടില്ലേ.. രണ്ട് മൂന്ന് സിനിമകളൊക്കെ ചെയ്ത അവളെ നിങ്ങളുടെ സിനിമയിലേക്ക് വിളിച്ചിരുന്നുവോ എന്ന് മമ്മൂട്ടി സാര്‍ അദ്ദേഹത്തോട് ചോദിച്ചു. ഉവ്വെന്ന് മറുപടി വന്നപ്പോള്‍ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് അവള്‍ വരുന്നില്ലെന്നും നിങ്ങളുടെ പോലത്തെ കച്ചറ സിനിമകളിലൊന്നും ആ കുട്ടി അഭിനയിക്കില്ല. അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണെന്നും മമ്മൂട്ടി സാര്‍ അയാളോട് പറയുകയായിരുന്നു.

'അദ്ദേഹത്തെ വിളിച്ച് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ നീ ചെറിയ കുട്ടിയാണ്. പുതുതായി സിനിമയില്‍ എത്തിയതേയുള്ളു. രണ്ട് മൂന്ന് സിനിമകള്‍ അല്ലേ ആയുള്ളു.. ഇതുപോലെ നിറയെ കോളുകള്‍ വരും. ആളുകള്‍ ചിത്രത്തിന് വേണ്ടി വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകന്‍, എ്ന്നിവ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയാണെങ്കില്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാവുമെന്നും ഉണ്ടാകുമെന്നുമായിരുന്നു മമ്മൂട്ടി സാറിന്റെ മറുപടി. ഇത് തന്നെയായിരുന്നു അച്ഛനോടും അമ്മയോടും അദ്ദേഹം പറഞ്ഞിരുന്നതും'- പ്രവീണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com