പുതുമുഖങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മടി: ആസിഫലി

ബിടെക് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. 
പുതുമുഖങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മടി: ആസിഫലി

കൊച്ചി: പുതുമുഖതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ലഭിക്കുവാന്‍ പാടാണെന്ന് നടന്‍ ആസിഫ് അലി. താരമൂല്യമുള്ള നടന്മാര്‍ക്ക്  സിനിമയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ബിടെക് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. 

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. 'ജനപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനാണ് തിയറ്ററുകള്‍ ഇഷ്ടപെടുന്നത്. പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ റിസ്‌ക് ഏറ്റെടുക്കുവാന്‍ പൊതുവെ തിയറ്റര്‍ ഉടമകള്‍ മടിക്കാറുണ്ട്'- ആസിഫ് പറഞ്ഞു.

പണം മുടുക്കി തിയറ്ററിലെത്തുന്നവര്‍ താരങ്ങളുടെ ചിത്രം കാണുവാന്‍ ഇഷ്ടപെടുന്നതാകാം തിയറ്റര്‍ ഉടമകളെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. ഇതുമൂലം ഒട്ടനവധി നല്ല ചെറുചിത്രങ്ങള്‍ പ്രേക്ഷകരിലെത്തുന്നില്ലെന്നും ആസിഫ് അലി ചൂണ്ടിക്കാട്ടി. 

മലയാള സിനിമ കൈകാര്യം ചെയ്യാത്ത ഒരു പ്രത്യേക രാഷ്ട്രീയമാണ് ബിടെക് എന്ന ചിത്രത്തിന്റെ പ്രമേയമെന്നും  പേര് നോക്കി ഒരാളെ തീവ്രവാദിയായി ചിത്രീകരിക്കുന്ന സമൂഹത്തിലെ പ്രവണതകള്‍ മാറണമെന്നുമുള്ള സന്ദേശം സിനിമ പറയുന്നുണ്ടെന്നും സംവിധായകന്‍ മൃദുല്‍ നായര്‍ പറഞ്ഞു. 

നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തില്‍ മുഴുനീള കഥാപാത്രം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ലഭിച്ച കഥാപാത്രം സംതൃപ്തി നല്‍കുന്നുവെന്ന് അപര്‍ണ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com