ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍ 

നടി ശ്രീദേവിയുടേത് മുങ്ങിമരണമല്ലെന്നും ആസൂത്രിത കൊലപാതമാണെന്നുമുള്ള ആരോപണം ആവര്‍ത്തിച്ച് മുന്‍ എസിപി വേദ് ഭൂഷണ്‍
ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍ 

ടി ശ്രീദേവിയുടേത് മുങ്ങിമരണമല്ലെന്നും ആസൂത്രിത കൊലപാതമാണെന്നുമുള്ള ആരോപണം ആവര്‍ത്തിച്ച് മുന്‍ എസിപി വേദ് ഭൂഷണ്‍. അധോലോക നായകന്‍! ദാവൂദ് ഇബ്രഹാമിന് ശ്രീദേവിയുടെ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും ശ്രീദേവി മരണ സമയത്ത് താമസിച്ചിരുന്ന ഹോട്ടല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയില്‍ ഉളളതാണെന്നും വേദ് ഭൂഷണ്‍ ആരോപിക്കുന്നു.

ജുമേറ എമിരേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു അവസാന നാളുകളില്‍ ശ്രീദേവി താമസിച്ചിരുന്നത്. ഇവിടെവച്ചാണ് ശ്രീദേവി മരണപ്പെട്ടതും. പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച് സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശ്രീദേവി മരണപ്പെട്ട ദുബായിയില്‍ സൂക്ഷമ പരിശോധനകള്‍ക്കായി പോയി മടങ്ങി എത്തിയ ശേഷമാണ് അദ്ദേഹം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ദുബായ് ദാവൂദിന്റെ ശക്തി കേന്ദ്രമാണെന്നും ശ്രീദേവിയുടെ രക്ത സാമ്പിളികളും ശ്വാസകോശത്തില്‍ എത്രത്തോളം വെളളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും ദുബായ് പൊലീസിനോട് ചോദിച്ചുവെങ്കിലും കൈമാറാന്‍ തയ്യാറായില്ലെന്നും വേദ് ഭൂഷണ്‍ പറഞ്ഞു. ശ്രീദേവി മരിച്ച മുറിയില്‍ സന്ദര്‍ശനം നിരോദിച്ചിരിക്കുന്നതിനാല്‍ സമാനമായ തൊട്ടടുത്ത മുറിയില്‍ മരണം സംഭവിച്ച രീതികള്‍ പുനര്‍സൃഷ്ടിച്ചായിരുന്നു വേദ് ഭൂഷണ്‍ന്റെ അന്വേഷണം. 

ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെതിരെയും വേദ് ഭൂഷണ്‍ രംഗത്ത് എത്തിയിരുന്നു. മദ്യത്തിന്റെ അംശം ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശ്രീദേവിയുടെത് അപകടമരണമാണെന്നും ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നെന്നതും വിശ്വസനീയമല്ലെന്നായിരുന്നു ഇയാള്‍ ആരോപിച്ചത്. ഇതെല്ലാം സംശയം ജനിപ്പിക്കുന്ന സാഹചര്യങ്ങളാണെന്നും ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരുന്നെന്നത് സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തെന്നും ഇദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് റദ്ദാക്കിയതും ധൃതഗതിയില്‍ കേസ് അവസാനിപ്പിച്ചതിന് പിന്നിലെ കാരണങ്ങളും വെളിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നും വേദ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com