'ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്', കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടക്കമിട്ട ഓണ്‍ലൈന്‍ ചലഞ്ച് ആണിത്. ഈ ചലഞ്ച് നിരയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് താരദമ്പതികള്‍ നാഗചൈതന്യയും-സാമന്തയും ചലഞ്ച് ഏറ്റെടുത്ത് പോസ്റ്റ് ചെയ്ത വീഡിയോകളാണ്. ഓരോ ജിമ്മില്‍ ഒരേ വ്യായാമം ചെയ്യുന്ന വീഡിയോകളാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. നാഗചൈതന്യയാണ് ആദ്യം ചലഞ്ച് ഏറ്റെടുത്തത്. പിന്നാലെ ഭര്‍ത്താവ് ഉയര്‍ത്തിയ വെല്ലുവിളി സാമന്ത ഏറ്റെടുക്കുകയായിരുന്നു.
ചലഞ്ച് തനിക്ക് വളരെയധികം ഇഷ്ടപ്പെടുന്നെന്നു താന്‍ ചലഞ്ച് ഏറ്റെടുക്കുന്നെന്നും പറഞ്ഞാണ് നാഗചൈതന്യയുടെ ഫിറ്റ്‌നെസ് വീഡിയോ സാമന്ത ഷെയര്‍ ചെയ്തത്. ഇത് കണ്ടപ്പോള്‍ തന്നെ താന്‍ ക്ഷീണിച്ചെന്നും അതുകൊണ്ട് ചലഞ്ച് അടുത്തദിവസം ആകട്ടെ എന്നുമാണ് താരം കുറിച്ചിരിക്കുന്നത്. വാക്കുതെറ്റിക്കാതെ സാമന്ത ചലഞ്ച് ഏറ്റെടുത്തു. ഏറ്റെടുത്തു എന്ന് മാത്രമല്ല പൊളിച്ചടുക്കി എന്നാണ് ആരാധകരുടെ അഭിപ്രായം. കാഴ്ചയിലെ ഭംഗിയല്ല താന്‍ ഫിറ്റ്‌നസ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നും ഡിസിപ്ലിന്‍, റെസ്‌പെക്ട്, കോണ്‍ഫിഡന്‍സ്, സ്‌ട്രെംങ്ത്ത് ഇങ്ങനെ പലതുമാണ് തനിക്ക് ഫിറ്റ്‌നസ് എന്ന്് സമാന്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ