ലെതര്‍ ഷോര്‍ട്‌സിലും സൈസ് കൂടിയ ടോപ്പിലും സുന്ദരിയായി ദീപിക; ഈ സ്‌റ്റൈല്‍ വേറെ ലെവല്‍ 

മുംബൈയില്‍ നടക്കുന്ന ജിക്യൂ ബെസ്റ്റ് ഡ്രസ്സ്ഡില്‍ പങ്കെടുക്കാന്‍ എത്തിയ ദീപികയെ ഫാഷന്‍ പ്രേമികള്‍ വാനോളം പുകഴ്തുകയാണ്. 
ലെതര്‍ ഷോര്‍ട്‌സിലും സൈസ് കൂടിയ ടോപ്പിലും സുന്ദരിയായി ദീപിക; ഈ സ്‌റ്റൈല്‍ വേറെ ലെവല്‍ 

ഫാഷന്‍ രംഗത്ത് ഈ വര്‍ഷം ബോളിവുഡ് സുന്ദരികള്‍ക്കിടയില്‍ അതിശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും തിളങ്ങിയപ്പോള്‍ കാനില്‍ ദീപികയ്‌ക്കൊപ്പം ഐശ്വര്യ റായിയും സോനം കപൂറും കങ്കണ റണാവത്തുമൊക്കെ തെളിയിച്ചത് താരസുന്ദരിമാര്‍ക്കിടയിലെ ഈ ഫാഷന്‍ മത്സരം തന്നെ. ഈ നിരയില്‍ ഇതാ ദീപികാ പദുക്കോണിന്റെ അടുത്ത ലുക്ക്. മുംബൈയില്‍ നടക്കുന്ന ജിക്യൂ ബെസ്റ്റ് ഡ്രസ്സ്ഡില്‍ പങ്കെടുക്കാന്‍ എത്തിയ ദീപികയെ ഫാഷന്‍ പ്രേമികള്‍ വാനോളം പുകഴ്തുകയാണ്. 

ലെതര്‍ ഷോര്‍ട്ട്‌സും വലിയ ലൂസ്ഫിറ്റ് ടോപ്പും ധരിച്ച് കറുപ്പില്‍ ദീപിക റാംപ് കീഴടക്കി. അടുത്തിടെയായി ദീപികയുടെ എല്ലാ വേഷങ്ങളും ബോള്‍ഡ് ലുക്കിനെ അനുകൂലിക്കുന്നതാണെന്നും ഇവയില്‍ ഏറ്റവും മികച്ചത് അവസാനമായി താരം റെഡ് കാര്‍പ്പറ്റില്‍ എത്തിയ ഈ വേഷം തന്നെയാണെന്നാണ് ഫാഷന്‍ വിദഗ്ധരുടെ അഭിപ്രായം. വസ്ത്രത്തോടൊപ്പം ഉയരത്തില്‍ പിന്നിയിട്ട ഹെയര്‍സ്റ്റൈലും കൂടിയായപ്പോള്‍ താരത്തിന്റെ ലുക്കിന് ആരാധകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി. 

ദീപികയുടെ ഊബര്‍ ഷോര്‍ട്ട് ഷോര്‍ട്ട്‌സും ഫെമിനിന്‍ ടോപ്പും താരത്തിന്റെ ഉയരത്തെ പിന്തുണച്ചെന്നും ഷോര്‍ട്ട്‌സിന്റെ ബട്ടര്‍ സോഫ്റ്റ് ലെതര്‍ മെറ്റീരിയല്‍ ലുക്കില്‍ ഏറ്റവും തിളങ്ങി നിന്നുമെന്നാണ് ഫാഷന്‍ എക്‌സ്‌പേര്‍ട്ടുകളുടെ അഭിപ്രായം. ഷോര്‍ട്ട്‌സിന്റെ ഹൈ വേസ്റ്റ് ഫിറ്റും 'പെര്‍ഫെക്ട്' എന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. ലളിതമായ ആഭരണങ്ങള്‍ ധരിക്കാന്‍ കാണിച്ച ശ്രദ്ധയും ഏറെ അഭിനന്ദനം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com