കല്ല്യാണമേളം തുടങ്ങി; ദീപിക-രണ്‍വീര്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ അതിഗംഭീരം (ചിത്രങ്ങള്‍ കാണാം) 

സബ്യസാചി ഡിസൈന്‍ ചെയ്ത ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് ദീപിക ധരിച്ചിരുന്നത്
കല്ല്യാണമേളം തുടങ്ങി; ദീപിക-രണ്‍വീര്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ അതിഗംഭീരം (ചിത്രങ്ങള്‍ കാണാം) 

ബോളിവുഡ് കാത്തിരിക്കുന്ന വിവാഹമാണ് ദീപിക-രണ്‍വീര്‍ താരജോഡികളുടേത്. വിവാഹദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രീ വെഡ്ഡിങ് ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ദീപികയുടെ ബംഗളൂരു വസതിയില്‍ വച്ചു നടത്തിയ നന്ദി പൂജയുടെ ചിത്രങ്ങളാണ് ഇവ.

സബ്യസാചി ഡിസൈന്‍ ചെയ്ത ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് ദീപിക ധരിച്ചിരുന്നത്. സബ്യസാചിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ദീപികയ്ക്ക് അശംസകള്‍ അറിയുച്ചുകൊണ്ട് ഡിസൈനര്‍ പങ്കുവച്ച ഈ ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. 

വിവാഹത്തിന് 10 ദിവസം മുമ്പ് നടത്തുന്ന നന്ദി പൂജ ദീപികയുടെ അമ്മ ഉജാല പദുക്കോണിന്റെ നേതൃത്വത്തിലാണ് ക്രമീകരിച്ചത്. നവംബര്‍ 14, 15 തിയതികളിലാണ് ദീപിക-രണ്‍വീര്‍ വിവാഹം. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് കല്യാണ ചടങ്ങുകളാണ് ഉണ്ടാകുക. ഒന്ന് കന്നഡ സ്റ്റൈലിലും മറ്റൊന്ന് ദക്ഷിണേന്ത്യന്‍ ആചാര പ്രകാരവും. പിന്നീട് ബംഗളൂരുവിലും മുംബൈയിലും വിവാഹസത്കാരവും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com