വീണ്ടും വിസ്മയം തീര്‍ക്കാന്‍ ഷാരൂഖ് ഖാന്‍: സീറോയുടെ ട്രെയിലര്‍

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രസകരകമായ ട്രെയിലര്‍ പുറത്തിറങ്ങി.
വീണ്ടും വിസ്മയം തീര്‍ക്കാന്‍ ഷാരൂഖ് ഖാന്‍: സീറോയുടെ ട്രെയിലര്‍

കിങ് ഖാന്‍ ഇതുവരെ ചെയ്യാത്ത ഒരു റോളുമായി വെള്ളിത്തിരയിലേക്കെത്തുകയാണ്. ഒരു കുള്ളന്റെ വേഷത്തിലാണ് അദ്ദേഹം ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. കത്രീന കൈഫും അനുഷ്‌കയുമാണ് ചിത്രത്തിലെ നായികമാര്‍. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രസകരകമായ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റ് 14 സെക്കന്റ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകളാണ് കണ്ടത്.

ഷാരൂഖ് ഖാന്‍ കുള്ളനായെത്തുന്ന സീറോ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം ട്രെയിലര്‍ കണ്ട നിരവധി താരങ്ങള്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. അതിഗംഭീരം എന്നാണ് ആമിര്‍ ഖാന്‍ ട്രെയിലര്‍ കണ്ടശേഷം പറഞ്ഞത്. ഷാരൂഖ് സ്വയം കടത്തിവെട്ടിയെന്നും. കത്രീന കൈഫ്, അനുഷ്‌ക എന്നിവരുടെ പ്രകടനം അവിശ്വസനീയമാണെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു.

കുള്ളനായി ഷാരൂഖ് എത്തുമ്പോള്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയായി വീല്‍ചെയറിലാണ് അനുഷ്‌ക്ക പ്രത്യക്ഷപ്പെടുന്നത്. കത്രീന കൈഫാണ് മറ്റൊരു നായിക. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഹിമാന്‍ഷു ശര്‍മ്മയാണ്. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ഡിസംബര്‍ 21ന് ചിത്രം തിയ്യറ്ററുകളില്‍ എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com