പിന്നണി ​ഗായകനായി ജോജു; ഹിറ്റായി ജോസഫിലെ ​ഗാനം (വീഡിയോ) 

പണ്ട് പാടവരമ്പത്തിലൂടെ' എന്ന് തുടങ്ങുന്ന നാടന്‍ പാട്ടാണ് ആലപിച്ചിരിക്കുന്നത്
പിന്നണി ​ഗായകനായി ജോജു; ഹിറ്റായി ജോസഫിലെ ​ഗാനം (വീഡിയോ) 

ഭിനയത്തിന് പിന്നാലെ സിനിമയിൽ പിന്നണി ​ഗായകരാകുന്ന നടൻമാരുടെ നിരയിലേക്ക് ഇനി ഒരാൾ കൂടെ, നടൻ ജോജു ജോർജ്ജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ജോസഫിനുവേണ്ടിയാണ് ജോജു ​ഗായകനായി മാറിയിരിക്കുന്നത്. 'പണ്ട് പാടവരമ്പത്തിലൂടെ' എന്ന് തുടങ്ങുന്ന നാടന്‍ പാട്ടാണ് ആലപിച്ചിരിക്കുന്നത്. ​ഗാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഭാ​ഗ്യരാജാണ് ​ഗാനരചനയും സം​ഗീതവും നിർവഹിച്ചിരിക്കുന്നത്.  ബെനഡിക്ട് ഷൈനിനൊപ്പം ചേര്‍ന്നാണ് ജോജു ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ തല നരച്ച് വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. ജോസഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ചിത്രം സിനിമാപ്രേമികളുടെ ഇടയിൽ ചർച്ചയായിരുന്നു.

എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫിൽ നായകനായാണ് ജോജു എത്തുന്നത്. ചിത്രത്തിന്റെ നിർമാണവും ജോജു തന്നെയാണ്. ദിലീഷ് പോത്തന്‍, മാധുരി, മാളവിക, സുധി കോപ്പ,  ഇടവേള ബാബു, ജാഫര്‍ ഇടുക്കി തുടങ്ങിയവർ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com