സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്നും വിലക്കുന്ന മതം എന്റെ മതമല്ല: പ്രകാശ് രാജ്

ജനിച്ചത് അമ്മയില്‍ നിന്നാണ് എന്നിട്ടും സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വലക്ക് എന്തിനാണെന്ന് മനസിലാകുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്നും വിലക്കുന്ന മതം എന്റെ മതമല്ല: പ്രകാശ് രാജ്

ബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. അമ്മയ്ക്ക് ജനിച്ചവര്‍ ആരും ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനിച്ചത് അമ്മയില്‍ നിന്നാണ് എന്നിട്ടും സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വലക്ക് എന്തിനാണെന്ന് മനസിലാകുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സംഘ്പരിവാര്‍ അനുകൂല സംഘടനകളുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ശബരിമലയും പരിസര പ്രദേശങ്ങളും പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.

പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ധനസഹായത്തെയും പ്രകാശ് രാജ് വിമര്‍ശിച്ചു.  കേരളത്തിന് നാമമാത്രമായ തുകയാണ് കേന്ദ്രസര്‍ക്കാര്‍ ധനസഹായമായി നല്‍കിയത്. പ്രതിമ നിര്‍മിക്കാന്‍ 3000 കോടിയാണ് കേന്ദ്രം ചെലവഴിക്കുന്നത്. എന്നിട്ടും കേരളത്തിന് 600 കോടിയുടെ സഹായമാണ് കേരളത്തിന് നല്‍കിയത്. നമ്മുടെ നികുതിപ്പണമാണ് പ്രതിമ നിര്‍മിക്കാനും മറ്റും ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com