മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ഷാരുഖ് ഖാനെ കണ്ടില്ല; ആരാധകന്‍ സ്വയം കഴുത്തറുത്തു

ഷാരുഖ് ഖാന്റെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടും കാണാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് മുഹമ്മദ് സലിം എന്ന 26കാരന്‍ കഴുത്തറുത്തത്
മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ഷാരുഖ് ഖാനെ കണ്ടില്ല; ആരാധകന്‍ സ്വയം കഴുത്തറുത്തു

ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ 53ാം പിറന്നാള്‍ ആരാധകര്‍ ആരാധകര്‍ ആവേശത്തോടെയാണ് ആഘോഷിച്ചത്. താരവും ആരാധകരെ  നിരാശപ്പെടുത്തിയില്ല. തന്നെ കാണാന്‍ വീടിന് മുന്നില്‍ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് താരം എത്തിയിരുന്നു. എന്നാല്‍ തന്റെ പ്രിയ താരത്തെ കാണാന്‍ കഴിയാത്തതില്‍ മനം നൊന്ത് ഒരു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാരുഖ് ഖാന്റെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടും കാണാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് മുഹമ്മദ് സലിം എന്ന 26കാരന്‍ കഴുത്തറുത്തത്. 

ഷാരുഖിന്റെ പിറന്നാള്‍ ദിനത്തിലാണ് സംഭവമുണ്ടാകുന്നത്. ധാരാവിയില്‍ താമസിക്കുന്ന മുഹമ്മദ് സലിം കിംഗ് ഖാനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് മുന്നില്‍ എത്തിയിരുന്നു. മൂന്ന് മണിക്കൂറോളം കാത്തുനിന്നിട്ടും ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല. ഇതിന്റെ ദുഃഖത്തിലാണ് അയാള്‍ കടുംകൈ ചെയ്തത്. കൂടെയുണ്ടായവരാണ് സലീമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ബാബ ആശുപത്രിയില്‍ ചികിത്സയില്‍ കളിയുന്ന യുവാവ് സുഖപ്പെട്ട് വരികയാണ്. 

നവംബര്‍ 2 നായിരുന്നു ഷാരുഖാന്റെ പിറന്നാള്‍. അന്ന് വെളിപ്പിന് 12 മുതല്‍  അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com