ഉലകനായകനൊപ്പം ചിയാന്‍ വിക്രം: 'കദരം കൊണ്ടാന്‍' വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഉലകനായകന്‍ കമല്‍ഹാസനും ചിയാന്‍ വിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഉലകനായകനൊപ്പം ചിയാന്‍ വിക്രം: 'കദരം കൊണ്ടാന്‍' വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ലകനായകന്‍ കമല്‍ഹാസനും ചിയാന്‍ വിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കദരം കൊണ്ടാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിക്രമാണ് നായകന്‍. രാജ് കമല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് കമലാണ്. 

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കമല്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. വിക്രമിന്റെ 56ാം ചിത്രമാണിത്. രാജേഷ് എം സെല്‍വയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോ എന്നത് വ്യക്തമല്ല. കമലിന്റെ വിശ്വരൂപം, വിശ്വരൂപം 2, ഉത്തമവില്ലന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ പൂജ കുമാറാണ് ചിത്രത്തിലെ നായിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com