കാൻസർക്കിടക്കയില്‍ കുഞ്ഞാരാധകന്റെ കണ്ണീരൊപ്പാന്‍ സല്‍മാന്‍ എത്തി; വീഡിയോ വൈറല്‍

ടാറ്റ മെമ്മൊറിയൽ ആശുപത്രിയിൽ കഴിയുന്ന ക്യാൻസർ ബാധിതനായ കൊച്ച് ആരാധകന് അരികിലാണ് സൽമാൻ ഖാനെത്തിയത്
കാൻസർക്കിടക്കയില്‍ കുഞ്ഞാരാധകന്റെ കണ്ണീരൊപ്പാന്‍ സല്‍മാന്‍ എത്തി; വീഡിയോ വൈറല്‍

കാൻസർ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞാരാധകനെ കാണാനെത്തിയ ബോളിവുഡ് താരം സൽമാൻ‌ ഖാന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുട്ടിയുടെ കട്ടിലിന് അരികിൽ നിന്ന് അവനോട് വളരെ സ്നേഹത്തിൽ സംസാരിക്കുന്ന സൽമാനെ വീഡിയോയിൽ കാണാം.

ടാറ്റ മെമ്മൊറിയൽ ആശുപത്രിയിൽ കഴിയുന്ന ക്യാൻസർ ബാധിതനായ കൊച്ച് ആരാധകന് അരികിലാണ് സൽമാൻ ഖാനെത്തിയത്. സൽമാനോട് അമ്പരപ്പോടെ അവൻ സംസാരിക്കുമ്പോൾ ഈ രം​ഗം കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയുന്നതും കാണാം.

കടുത്ത സല്‍മാന്‍ ഖാന്‍ ആരാധകനായ ഗോവിന്ദ് എന്നയാൾ പറഞ്ഞാണ് കുട്ടിയുടെ അസുഖവിവരവും തന്നെ കാണണമെന്നുള്ള അവന്റെ ആ​ഗ്രഹവും താരം അറിഞ്ഞത്.  ഭാരത് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് സല്‍മാന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിലുള്ള മറ്റു കുട്ടികളെയും സന്ദർശിച്ച ശേഷമാണ് താരം മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com