സിന്‍ഡ്രല്ല ഉടുപ്പിട്ട് ചോരച്ചുണ്ടുകളുമായി ഹാര്‍ലി ഡേവിഡ്‌സണില്‍: ഭയപ്പെടുത്തുന്ന രൂപവുമായി റായ് ലക്ഷ്മി

ചിത്രത്തിലെ റായ് ലക്ഷ്മിയുടെ കഥാപാത്രം എത്രത്തോളം ഹീനമാണെന്ന് കാണിച്ചു തരുന്ന ഒരു പോസ്റ്റര്‍ കൂടിയാണ് അണിയറ പ്രവര്‍ത്തകര്‍ ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്.
സിന്‍ഡ്രല്ല ഉടുപ്പിട്ട് ചോരച്ചുണ്ടുകളുമായി ഹാര്‍ലി ഡേവിഡ്‌സണില്‍: ഭയപ്പെടുത്തുന്ന രൂപവുമായി റായ് ലക്ഷ്മി

റായ് ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രമാണ് 'സിന്‍ഡ്രല്ല'. നവാഗതനായ വിനോദ് വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിലെ റായ് ലക്ഷ്മിയുടെ കഥാപാത്രം എത്രത്തോളം ഹീനമാണെന്ന് കാണിച്ചു തരുന്ന ഒരു പോസ്റ്റര്‍ കൂടിയാണ് അണിയറ പ്രവര്‍ത്തകര്‍ ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീ കേന്ദ്രീകൃത ചിത്രമായ സിന്‍ഡ്രല്ലയില്‍ ഏറെ വ്യത്യസ്തമായൊരു കഥാപാത്രത്തെ ആയിരിക്കും റായ് ലക്ഷ്മി അവതരിപ്പിക്കുന്നത്. സിന്‍ഡ്രല്ല ഉടുപ്പിട്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ വായിലും കണ്ണിലും എല്ലാം നിറയെ രക്തപ്പാടുകളുമായാണ് ലക്ഷ്മി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

യഥാര്‍ത്ഥ ഫെയറി ടെയിലിന്റെ ഒരു ഉപകഥയായിരിക്കും ഈ ചിത്രം. സിന്‍ഡ്രല്ലയുടെ കഥയില്‍ ഒരുപാട് സംഭവങ്ങള്‍ക്കൊടുവില്‍ രാജകുമാരന്‍ രാജകുമാരിയെ വിവാഹം കഴിക്കുകയാണുണ്ടായത്. എന്നാല്‍ ഈ ഇമോഷണല്‍ ഡ്രാമയുടെ ക്ലൈമാക്‌സ് എങ്ങനെയാണെന്ന് കാത്തിരുന്ന് കാണാം. എസ്എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ആദ്യവാരം തന്നെ റിലീസിന് എത്തും. എസ്‌ജെ സൂര്യയുടെ അസിസ്റ്റന്റ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് വെങ്കിടേഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com