മമ്മൂട്ടി വേണ്ടവിധം സഹകരിച്ചില്ല; ആ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് നിന്ന് എന്നെ മാറ്റാൻ വരെ ശ്രമം നടന്നു; തുറന്നടിച്ച് ഭ​ദ്രൻ

വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേ​ഹം
മമ്മൂട്ടി വേണ്ടവിധം സഹകരിച്ചില്ല; ആ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് നിന്ന് എന്നെ മാറ്റാൻ വരെ ശ്രമം നടന്നു; തുറന്നടിച്ച് ഭ​ദ്രൻ

മലയാള സിനിമയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് ഭദ്രൻ. കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ചെയ്ത മിക്ക സിനിമകളും അക്കാലത്തെ വമ്പൻ ഹിറ്റുകളായിരുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ അയ്യർ ദ ഗ്രേറ്റും ലാലേട്ടന്റെ സ്ഫടികവും ഒളിമ്പ്യൻ അന്തോണി ആദവുമൊക്കെ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഉടയോന് ശേഷം വീണ്ടും മോഹൻ ലാലിനെ വച്ചു തന്നെ പുതിയ സിനിമ ഒരുക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം. 

വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേ​ഹം. മമ്മൂട്ടി- ഭഭ്രൻ കൂട്ടുകെട്ടിൽ പിറന്ന അയ്യർ ദ ഗ്രേറ്റ് ചിത്രവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഭഭ്രൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ ഉള്ളത്. 

ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു അയ്യർ ദ ​ഗ്രേറ്റ്. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടി വേണ്ടവിധം സഹകരിച്ചിരുന്നില്ല. ഒരു തെറ്റിധാരണ മൂലമായിരുന്നു അന്ന് അങ്ങനെ സംഭവിച്ചത്. ചിത്രീകരണത്തിനിടയിൽ പുറത്തു പറയാൻ പറ്റാത്ത പല കാര്യങ്ങളും സിനിമയുടെ അണിയറയില്‍ നടന്നെന്നും അദ്ദേഹം പറയുന്നു.

മലയാറ്റൂർ രാമകൃഷ്ണനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. പണം വാങ്ങി അദ്ദേഹം മൂന്ന് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി തന്നു എന്നാൽ തിരക്കഥ പൂർത്തിയാക്കുന്നതിനു മുൻപ് അദ്ദേഹം ഒരു കാര്യം എന്നോട് പറഞ്ഞിരുന്നു. ചില പ്രശ്നങ്ങൾ കാരണം തിരക്കഥയില്‍ വേണ്ടത്ര വിധം ശ്രദ്ധ ചെലുത്താനായില്ലെന്ന്. തിരക്കഥ വായിച്ചു നോക്കിയപ്പോൾ അത് മനസ്സിലാകുകയും ചെയ്തു. താൻ വിചാരിച്ചതു പോലെ തിരക്കഥ ഉയർന്നിരുന്നില്ല. പിന്നീട് ഒരുപാട് ആലോചനകൾ നടത്തിയാണ് തിരക്കഥ സിനിമയ്ക്ക് വേണ്ട രീതിയില്‍ മാറ്റിയത്.

നടൻ രതീഷായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. സിനിമയ്ക്ക് വേണ്ടി കരുതിയിരുന്ന പണം മറ്റ് ആവശ്യത്തിനായി മറിച്ചിരുന്നു. ഇതു കാരണം സിനിമ സിനിമ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വന്നു. എന്നാൽ ഇതിനിടയിൽ സംവിധായകൻ ഭഭ്രൻ പണം ധൂർത്തടിച്ചു എന്നുളള സംസാരം പ്രചരിച്ചിരുന്നു. അവസാനം മറ്റു ചിലര്‍ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നു

ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. അതിനാൽ തന്നെ അദ്ദേഹം സിനിമയിൽ സഹകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി. തമിഴ്നാട്ടില്‍ 150 ദിവസത്തിലധികം ചിത്രം ഓടിയിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com