കുപ്രസിദ്ധ പയ്യനും വള്ളിക്കുടിലിലെ വെള്ളക്കാരനും നാളെ തിയേറ്ററുകളിലേക്ക്

മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍', നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്നീ ചിത്രങ്ങള്‍ നാളെ തിയേറ്ററുകളിലെത്തും.
കുപ്രസിദ്ധ പയ്യനും വള്ളിക്കുടിലിലെ വെള്ളക്കാരനും നാളെ തിയേറ്ററുകളിലേക്ക്

ധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍', നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്നീ ചിത്രങ്ങള്‍ നാളെ തിയേറ്ററുകളിലെത്തും. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന കുപ്രസിദ്ധ പയ്യനില്‍ ടൊവിനോ തോമസ് ആണ് നായകവേഷത്തില്‍ എത്തുന്നത്. 

ശാസ്ത്രസംബന്ധമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തില്‍ നിമിഷാ സജയന്‍, അനു സിത്താര എന്നിവരാണ് നായികമാര്‍. ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, സിദ്ദിഖ്, ബാലു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍, മാലാ പാര്‍വതി, സുധീര്‍ കരമന, ശ്വേതാ മേനോന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

ബാലതാരമായി അഭിനയിച്ച് മലയാളികള്‍ക്ക് സുപരിചിതനായ ഗണപതിയും ബാലു വര്‍ഗ്ഗീസും നായകന്മാരാവുന്ന ചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'. പുതു തലമുറയുടെ യൂറോപ്പ് ഭ്രമം കുടുബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും നവക്കാഴ്ചപ്പാടുകളും വ്യക്തമായ രാഷ്ട്രീയത്തിലൂടെ നര്‍മ്മ രസപ്രദമായി അവതരിപ്പിക്കുകയാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം.

ലാല്‍, മുത്തുമണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, വിഷ്ണു ഗോവിന്ദന്‍, സാജു നവോദയ, മറിമായം ശ്രീകുമാര്‍, മാലാ പാര്‍വ്വതി, കുളപ്പുള്ളി ലീല, തനൂജ കാര്‍ത്തിക്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസ് ജോണും ജിജോ ജസ്റ്റിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com