'ചന്തപ്പുര കൃതി അലംകൃതി': അനുശ്രീയുടെ ഓട്ടോര്‍ഷയിലെ വെറൈറ്റി ഗാനം എത്തി

അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടര്‍ഷയിലെ ഗാനം പുറത്തിറങ്ങി. 
'ചന്തപ്പുര കൃതി അലംകൃതി': അനുശ്രീയുടെ ഓട്ടോര്‍ഷയിലെ വെറൈറ്റി ഗാനം എത്തി

നുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടര്‍ഷയിലെ ഗാനം പുറത്തിറങ്ങി. സുജിത്ത് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ 'ചന്തപ്പുര കൃതി അലംകൃതി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വളരെ വേഗത്തില്‍ പോകുന്ന ഈ പാട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന വിശ്വജിത്താണ്. 

ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com