ബോളിവുഡ് ഓഫര്‍ വേണ്ടെന്ന് വച്ചു; എല്ലാ കായംകുളം കൊച്ചുണ്ണിക്കായി; തുറന്നടിച്ച് നിവിന്‍ പോളി

ബോളിവുഡ് ഓഫര്‍ വേണ്ടെന്ന് വച്ചു - എല്ലാ കായംകുളം കൊച്ചുണ്ണിക്കായി
ബോളിവുഡ് ഓഫര്‍ വേണ്ടെന്ന് വച്ചു; എല്ലാ കായംകുളം കൊച്ചുണ്ണിക്കായി; തുറന്നടിച്ച് നിവിന്‍ പോളി

കൊച്ചി: കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബിലേക്ക് കുതിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി നടന്‍ നിവിന്‍ പോളി. ബോളിവുഡില്‍ നിന്നെത്തിയ ഓഫര്‍ വേണ്ടെന്നുവെച്ചാണ് കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിച്ചതെന്നായിരുന്നു നിവിന്റെ വെളിപ്പെടുത്തല്‍.ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ നിവിന്റെ ബോളിവുഡ് അരങ്ങേറ്റമാകുമായിരുന്നു അത്. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങ് വൈകി. അതിനാല്‍ ബോളിവുഡില്‍ നിന്നെത്തിയ ഓഫര്‍ വേണ്ടെന്ന് വെക്കേണ്ടി വന്നതായി നിവിന്‍ പോളി പറഞ്ഞു. 

'ഭാഷ എപ്പോഴും വെല്ലുവിളി തന്നെയാണ്. മലയാള നടന്, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിക്കുക എന്നത് എളുപ്പമാകണം എന്നില്ല. എന്നാല്‍ ഈ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. കരിയറില്‍ ഇതെല്ലാം പരീക്ഷിച്ചുനോക്കണം. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുന്നതില്‍ തെറ്റൊന്നുമില്ല', നിവിന്‍ പറഞ്ഞു. 

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നിവിന്‍. ചിത്രം മലയാളത്തിലും ഹിന്ദിയിലുമായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ്, ആക്ഷന്‍ ഡ്രാമ, ഹനീഫ് അദേനിയുടെ മിഖായേല്‍ എന്നിവയാണ് നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന മലയാളചിത്രങ്ങള്‍. തമിഴിലും നിവിന് കൈനിറയെ ചിത്രങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com