റെക്കോർഡുകൾ പഴങ്കഥ; ആദ്യ ദിനം വാരിക്കൂട്ടിയത് കോടികൾ; ഞെട്ടിച്ച് സർക്കാർ

റീലീസ് ചെയ്ത് ആദ്യദിനം തന്നെ തമിഴ്നാട്ടിൽ നിന്നു നേടിയത് 30.5 കോടി രൂപയാണ്. ആദ്യദിനം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനാണിത്
റെക്കോർഡുകൾ പഴങ്കഥ; ആദ്യ ദിനം വാരിക്കൂട്ടിയത് കോടികൾ; ഞെട്ടിച്ച് സർക്കാർ

വിവാദങ്ങൾ അരങ്ങേറുന്നതിനിടെ ഇളയ ദളപതി വിജയ് പ്രധാന കഥാപാത്രമായി എത്തിയ സർക്കാർ റെക്കോർ‍ഡുകൾ ഭേദിച്ച് മുന്നേറുന്നു. റെക്കോർഡുകൾ പലതും പഴങ്കഥയാക്കിയ സർക്കാർ റീലീസ് ചെയ്ത് ആദ്യദിനം തന്നെ തമിഴ്നാട്ടിൽ നിന്നു നേടിയത് 30.5 കോടി രൂപയാണ്. ആദ്യദിനം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനാണിത്. 

ഇന്ത്യയിലെ ആകെ കളക്ഷൻ പരിഗണിച്ചാൽ ആദ്യദിനം സർക്കാർ നേടിയത് 47.85 കോടിയാണ്. ഇക്കാര്യത്തിൽ രൺബീർ കപൂർ നായകനായ 'സഞ്ജു'വിനെയാണ് സർക്കാർ മറികടന്നത്. ആദ്യദിനം 34.75 കോടിയാണ് 'സഞ്ജു' നേടിയത്. സഞ്ജു ഇന്ത്യയിൽ മാത്രം 4000 തിയേറ്ററുകളിലായിരുന്നു റിലീസ് ചെയ്തതെങ്കിൽ സർക്കാർ ഇന്ത്യയിലും വിദേശത്തുമായി 3400 തിയേറ്ററുകളിലാണ് റീലീസ് ചെയ്തത്. 

കേരളത്തിൽ ആദ്യദിനം ചിത്രം നേടിയത് 6.6 കോടിയാണ്. ബാഹുബലിയുടെ കേരളത്തിലെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ മറികടന്നാണ് ഈ നേട്ടം. ബാഹുബലി രണ്ടാം ഭാഗം ആദ്യദിനം കേരളത്തിൽ നിന്ന് നേടിയത് 5.5 കോടിയാണ്. കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ എന്ന ചിത്രവും സർക്കാർ സ്വന്തമാക്കി. കർണാടകയിൽ ആദ്യദിനം സർക്കാർ നേടിയത് 6.1 കോടിയാണ്. ആദ്യദിന കളക്ഷൻ പരിഗണിച്ചാൽ രജനീകാന്തിന്‍റെ കബാലി മാത്രമാണ് കർണാടകയിൽ സർക്കാരിന് മുന്നിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com