സര്‍ക്കാരിനെതിരെ പ്രതിഷേധം ; സംവിധായകന്‍ മുരുഗദോസ്  മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍ 

എ ആര്‍ മുരുഗദോസ് മുന്‍ മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു
സര്‍ക്കാരിനെതിരെ പ്രതിഷേധം ; സംവിധായകന്‍ മുരുഗദോസ്  മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍ 


ചെന്നൈ : സര്‍ക്കാര്‍ സിനിമയെ ചൊല്ലിയുള്ള വിവാദം തമിഴ്‌നാട്ടില്‍ കത്തുന്നു. ചിത്രകത്തിനെതിരെ ഭരണകക്ഷിയായ എഐഎഡിഎംകെ രംഗത്തു വന്നതിന് പിന്നാലെ സംവിധായകന്‍  എആര്‍ മുരുഗദോസിന്റെ വീട്ടില്‍ ഇന്നലെ രാത്രി പൊലീസെത്തിയതും വിവാദമാകുന്നു. മുരുഗദോസിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹവും ശക്തമായി. ഇതേത്തുടര്‍ന്ന് എ ആര്‍ മുരുഗദോസ് മുന്‍ മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 


രാത്രി പല തവണ പൊലീസ് വീടിന്റെ വാതിലില്‍ മുട്ടിയതായും എന്നാല്‍ താന്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് പോകുകയായിരുന്നുവെന്ന് മുരുഗദോസ് തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 

ഇതിന് പിന്നാലെ മുരുഗദോസിനെ തമിഴ്‌നാട് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആരോപിച്ചു. 

അതേസമയം മുരുഗദോസിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്ത ചെന്നൈ സിറ്റി പൊലീസ് നിഷേധിച്ചു. ഇത്തരത്തിലുള്ള ഒരു നടപടിയും ഇല്ല. റെഗുലര്‍ പട്രോളിംഗിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ് നടപടിയെന്നും ടി-നഗര്‍ ഡിസിപി അറിയിച്ചു. 

ചിത്രത്തിലെ രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങള്‍ക്കെതിരെ അണ്ണാഡിഎംകെ മന്ത്രിമാര്‍ കൂട്ടത്തോടെ രംഗത്തുവന്നിരുന്നു. വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് മന്ത്രിമാരായ അമ്പഴകന്‍, സിവി ഷണ്‍മുഖം, ഡി ജയകുമാര്‍, കടമ്പൂര്‍ രാജു തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചിരുന്നു. വിവാദ രംഗങ്ങള്‍ നീക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുത്തേക്കുമെന്ന് സൂചനയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com