എഴുപതുകാരനായി വിജയ് സേതുപതി; 'സീതാകത്തി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

എഴുപതിലധികം പ്രായമുള്ള വൃദ്ധനായാണ് സേതുപതി പുതിയ ചിത്രം സീതാകത്തിയിലെത്തുന്നത്
എഴുപതുകാരനായി വിജയ് സേതുപതി; 'സീതാകത്തി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തമിഴ് സിനിമാ ലോകത്ത് മുന്‍നിരയിലാണ് 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതിയുടെ സ്ഥാനം. എഴുപതിലധികം പ്രായമുള്ള വൃദ്ധനായാണ് സേതുപതി പുതിയ ചിത്രം സീതാകത്തിയിലെത്തുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോകള്‍ക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്കും പിന്നാലെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. 

ബാലാജി തരണീതരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ ഇരുപതിന് തീയേറ്ററുകളിലെത്തും. തീയേറ്ററില്‍ ഇപ്പോഴും സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 96 എന്ന ചിത്രത്തിന്റെയും റിലീസും ഒരു വ്യാഴാഴ്ച്ചയായിരുന്നു.

വിജയ് സേതുപതിയുടെ ശ്രദ്ധേയ ചിത്രം നടുവിലെ കൊഞ്ചം പക്കത്തിലെ കാണും സംവിധാനം ചെയ്തതും ബാലാജിയായിരുന്നു. പിസ, സേതുപതി എന്നീ ചിത്രങ്ങളില്‍ വിജയ് സേതുപതിയുടെ നായികയായ രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക. 96ലൂടെ തമിഴിലേക്കു കടന്ന ഗോവിന്ദ് വസന്തയാണ് ചിത്രത്തിനു സംഗീതം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com