നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ : നടിയും ആകാശവാണി അവതാരകയുമായിരുന്ന ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

കോ ഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റുമായിരുന്നു ലക്ഷ്മി കൃഷ്ണമൂർത്തി. ആകാശവാണിയിൽ നിന്നുമാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ‘പഞ്ചാഗ്നി’യിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  

 ഇരുപതോളം ചിത്രങ്ങളിലും അത്ര തന്നെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന അമ്മയായും മുത്തശ്ശിയായും മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ അഭിനേത്രിയായിരുന്നു ലക്ഷ്മി കൃഷ്ണമൂർത്തി.

ഈ പുഴയും കടന്ന്’, ‘തൂവൽക്കൊട്ടാരം’, ‘ഉദ്യാനപാലകൻ’, ‘പിറവി’, ‘വാസ്തുഹാര’, ‘നാലുകെട്ട്’, ‘കളിയൂഞ്ഞാൽ’, ‘വിസ്മയം’, ‘പട്ടാഭിഷേകം’, ‘പൊന്തൻമാട’, ‘സാഗരം സാക്ഷി’, ‘വിഷ്ണു’, ‘അനന്തഭദ്രം’, ‘വിസ്മയത്തുമ്പത്ത്’, ‘മല്ലുസിംഗ്’, സന്തോഷ് ശിവന്റെ ‘ബിഫോർ ദ റെയിൻസ്’, കന്നട ചിത്രം ‘സംസ്കാര’, മണിരത്നം ചിത്രം ‘കന്നത്തിൽ മുത്തമിട്ടാൽ’എന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com