'നാലാം ക്ലാസ്സിൽ നാല് വട്ടം ഞമ്മള് തോറ്റതാ...', വൈറലായി സുരഭിയുടെ കിടിലൻ പ്രസം​ഗം (വീഡിയോ)

എം80മൂസയിലെ പാത്തു എന്ന തന്റെ കഥാപാത്രത്തിന്റെ ഭാഷയിൽ സുരഭി നടത്തിയ പ്രസം​ഗമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്
'നാലാം ക്ലാസ്സിൽ നാല് വട്ടം ഞമ്മള് തോറ്റതാ...', വൈറലായി സുരഭിയുടെ കിടിലൻ പ്രസം​ഗം (വീഡിയോ)

ദേശീയ പുരസ്കാര നേട്ടത്തോടെയാണ് നടി സുരഭി ലക്ഷ്മി സിനിമയിൽ പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയതെങ്കിലും ടെലിവിഷൻ രം​ഗത്ത് അതിനുംമുമ്പേ സുരഭി താരമാണ്. എം80മൂസ എന്ന പരിപാടിയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രിയങ്കരിയാക്കിയത്. എം80മൂസയിലെ പാത്തു എന്ന തന്റെ കഥാപാത്രത്തിന്റെ ഭാഷയിൽ സുരഭി നടത്തിയ പ്രസം​ഗമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

കോഴിക്കോടൻ ഭാഷയിൽ ഒന്നിനുപുറകെ ഒന്നായി എത്തിയ സുരഭിയുടെ കൗണ്ടറുകൾ കേട്ട് സദസിലുണ്ടായിരുന്ന കുട്ടികളും മുതിർന്നവരുമടക്കം ആർത്ത് ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഒരു സ്കൂളിൽ നടന്ന പരിപാടിക്കിടയാണ് പാത്തുവിന്റെ സംസാരശൈലിയിലുള്ള സുരഭിയുടെ അഡാറ് പ്രസം​ഗം. ഏകദേശം ഒരു മാസം മുൻപ് നടന്ന പരിപാടിയുടെ വീഡിയോയാണ് ഇപ്പോഴ്‍ പ്രചരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com