ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍;  ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല: ശ്രുതി ഹാസന്‍

ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍,  ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല - ശ്രുതി ഹാസന്‍
ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍;  ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല: ശ്രുതി ഹാസന്‍

കാലിഫോര്‍ണിയയെ പിടിച്ചുലച്ച കാട്ടുതീയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ശ്രുതിഹാസന്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നതിന് ഒരു ദിവസം മുന്‍പുവരെ ലോസ് ആഞ്ചല്‍സിലും മാലിബുവിലും താന്‍ ഉണ്ടായിരുന്നെന്ന് ശ്രുതിഹാസന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കാട്ടുതീയേക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനുവുന്നില്ലെന്നും എല്ലാവരോടും സുരക്ഷിതകരായി ഇരിക്കുവാനമായിരുന്നു ശ്രുതിയുടെ ട്വിറ്റ്.

ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടിയും മോഡലുമായ കിം കര്‍ദാഷിന്‍, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, സംവിധായകന്‍ ഗ്യുലര്‍മോ ഡെല്‍ ടോറോ, ഗായിക മെലിസ എതറിഡ്ജ്, ഡെനിസ് റിച്ചാര്‍ഡ്‌സ്  തുടങ്ങിയവര്‍ കാട്ടുതീ കാരണം കാലിഫോര്‍ണിയയിലെ തങ്ങളുടെ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു.

വളരെ വേഗത്തിലാണ് കാലിഫോര്‍ണിയ നഗരത്തിലേക്ക് കാട്ടുതീ പടര്‍ന്നു പിടിച്ചത്. കാട്ടുതീയില്‍ 23 പേര്‍ മരിക്കുകയും 6400 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. രണ്ടര ലക്ഷത്തോളം പേരെയാണ് കാട്ടുതീ മൂലം മാറ്റി പാര്‍പ്പിച്ചത്. വൂള്‍സി ഫയര്‍ എന്നു പേരിട്ടിരിക്കുന്ന കാട്ടുതീ, കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com