'കേദര്‍നാഥ്' ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമ: ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് ആണ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
'കേദര്‍നാഥ്' ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമ: ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

മുംബൈ: അഭിഷേക് കപൂറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സുഷാന്ത് സിങ് രജ്പുത് നായകനായ 'കേദാര്‍നാഥ്'. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബിജെപി ആരോപിക്കുന്നുണ്ട്. 

ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് ആണ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ് പില്‍ഗ്രിമേജ് എന്ന ടാഗ് ലൈന്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാല്‍ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും അജേന്ദ്ര ജയ് ആവശ്യപ്പട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അജേന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിട്ടുണ്ട്. 

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയ ചിത്രമാണ് കേദര്‍നാഥ്. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്‌ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ആണ് അഭിനയിക്കുന്നത്. ഇവരുടെ പ്രണയത്തിലൂടെയാണ് കഥ നീങ്ങുന്നത്.  

ചിത്രം ലവ് ജിഹാദാണെന്ന ആരോപണവുമായി നേരത്തെ ഉത്തരാഖണ്ഡിലെ സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും വിവാദ പരാമര്‍ശവുമായി എത്തിരിക്കുന്നത്. ആയിരങ്ങള്‍ മരണപ്പെട്ട പ്രളയം പശ്ചാത്തലമാക്കിയ കേദാര്‍നാഥിന്റെ ട്രെയിലറില്‍ പ്രണയരംഗങ്ങള്‍ ഉള്‍പെടുത്തിയതിനെതിരെ അജേന്ദ്ര  നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. അതേ സമയം ടീസര്‍ പുറത്തുവന്നതിന് പിന്നാലെ രുദ്രപ്രയാഗ് ജില്ലയില്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com