ദീപാവലി പാര്‍ട്ടിക്കിടെ ഫോട്ടോഗ്രാഫര്‍മാരെ മദ്യ ലഹരിയില്‍ ചീത്ത വിളിച്ച് സഞ്ജയ് ദത്ത്; വീഡിയോ വൈറല്‍

വീഡിയോ വൈറലായതോടെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
ദീപാവലി പാര്‍ട്ടിക്കിടെ ഫോട്ടോഗ്രാഫര്‍മാരെ മദ്യ ലഹരിയില്‍ ചീത്ത വിളിച്ച് സഞ്ജയ് ദത്ത്; വീഡിയോ വൈറല്‍

വിവാദങ്ങളുടെ തോഴനാണ് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. ദീപാവലി ആഘോഷത്തിന് ഇടയിലെ സഞ്ജയ് ദത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപാവാലിക്ക് വീടിന് മുന്നില്‍ വന്ന് നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ മദ്യപിച്ച് ചീത്ത വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

സഞ്ജയ് ദത്തും ഭാര്യ മാന്യത ദത്തും ദീപാവലി ദിവസം ഒരു പാര്‍ട്ടി നടത്തിയിരുന്നു. അന്നേ ദിവസം രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. മദ്യ ലഹരിയില്‍ നില്‍ക്കുന്ന താരം തന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരോട് വീട്ടില്‍ പോയി ദീപാവലി ആഘോഷിക്കാനാണ് പറയുന്നത്. ആദ്യം മര്യാദയ്ക്കാണ്  സംസാരിക്കുന്നത്. പിന്നീട് ചീത്തവിളിയിലേക്ക് നീങ്ങുകയായിരുന്നു. വീട്ടില്‍ പോയി ദീപാവലി ആഘോഷിക്കാന്‍ താരം തുടര്‍ച്ചയായി ആവശ്യപ്പെടുന്നത് കേട്ട് കൂട്ടത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ മറുപടി പറയുന്നുണ്ട്. ജോലി ചെയ്യാനുള്ള തങ്ങളുടെ മേലധികാരികളുടെ നിര്‍ദേശ പ്രകാരമാണ് ഇവിടെ നില്‍ക്കുന്നത് എന്നാണ് അയാള്‍ പറയുന്നത് കേള്‍ക്കാം. ഇതോടെ വീണ്ടും മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിക്കുകയാണ് സഞ്ജയ് ദത്ത്. 

സഞ്ജയ് ദത്തിന്റെ ചീത്ത വിളി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത്തരത്തിലുള്ള താരത്തിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സഞ്ജയ് ദത്ത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഈ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമ 300 കോടി നേടി എന്ന കുറിപ്പിലാണ് ഒരാള്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനി സംവിധാനെ ചെയ്ത സഞ്ജു 2018 ലെ ഏറ്റവും വിജയം നേടിയ ചിത്രമായിരുന്നു. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com