'സിനിമയിലെ രണ്ട് പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചു, അതിനെ ലൈംഗിക ചൂഷണമെന്ന് പറയാനാവില്ല'; മീടൂവിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വിശാല്‍

ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല
'സിനിമയിലെ രണ്ട് പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചു, അതിനെ ലൈംഗിക ചൂഷണമെന്ന് പറയാനാവില്ല'; മീടൂവിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വിശാല്‍


ന്ത്യന്‍ സിനിമയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് മീടൂ തുടക്കമിട്ടത്. പ്രമുഖ നടിമാര്‍ ഉള്‍പ്പടെ നിരവധി സിത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. വലിയ വിവാദമായതോടെ ആരോപണ വിധേയനെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് തമിഴ് സിനിമ സംഘടന രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിക്കുമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ മീടൂവിനെ ചില വ്യക്തികള്‍ ദുരൂപയോഗം ചെയ്യുന്നുണ്ടെന്നാണ് ഇപ്പോള്‍ വിശാല്‍ ആരോപിക്കുന്നത്. 

ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ മീ ടൂ ക്യാമ്പയിന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് താരം പറഞ്ഞു. സിനിമയിലെ രണ്ട് പെണ്‍കുട്ടികളെ താന്‍ പ്രണയിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് താന്‍ അവരെ ചൂഷണം ചെയ്തു എന്നു പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുന്നത് ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിശാല്‍ പറഞ്ഞു. തന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്ന് സംസാരിക്കുമ്പോള്‍ വേട്ടക്കാരുടെ മുഖം സമൂഹം പെട്ടന്ന് തിരിച്ചറിയും. എന്നാല്‍ ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല. ഒഡിഷന് പങ്കെടുത്ത് അവസരം കിട്ടിയില്ല എന്ന് പറഞ്ഞ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മീടൂ ഉപയോഗിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നും വിശാല്‍ ചോദിച്ചു. പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്നാണ് താരം പറയുന്നത്. സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ഥം ഞാന്‍ അവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല' വിശാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com