ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്; ചുണ്ടിലും വായിലുമായി 10 തുന്നിക്കെട്ട്

മേശയില്‍ ഇടിച്ച് ആന്റണിയുടെ മുഖത്ത്‌ പരുക്കേല്‍ക്കുകയായിരുന്നു
ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്; ചുണ്ടിലും വായിലുമായി 10 തുന്നിക്കെട്ട്

കട്ടപ്പന; ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരുക്ക്. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മേശയില്‍ ഇടിച്ച് ആന്റണിയുടെ മുഖത്ത്‌ പരുക്കേല്‍ക്കുകയായിരുന്നു. 

ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ചുണ്ടിലും വായ്ക്കുള്ളിലുമായി 10 തുന്നിക്കെട്ടുള്ളതിനാല്‍ ഡോക്റ്റര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. തുടര്‍ന്ന് ആന്റണി വര്‍ഗീസ് വീട്ടിലേക്ക് മടങ്ങി. സിനിമയുടെ ചിത്രീകരണം പിന്നീട് പുനഃരാരംഭിച്ചു. 

ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇറങ്ങിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രവും മികച്ച വിജയമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com